തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പന്തളം കൊട്ടാരം. ഹിന്ദു സമുദായത്തെ ക്രിമിനലുകളെപ്പോലെയാണ് സംസ്ഥാന സർക്കാർ കാണുന്നതെന്ന് കൊട്ടാരപ്രതിനിധി ശശികുമർ വർമ്മ പറഞ്ഞു. ഇത് മതേതര സർക്കാരിന് ചേർന്നതല്ലെന്നും ഹിന്ദുക്കളെ ഇടിച്ച് താഴ്ത്താനാണ് ശ്രമികുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല വിധി നടപ്പാക്കുന്നതിൽ സർക്കാരിന് നിർബന്ധബുദ്ധിയാണെന്നും സുപ്രീം കോടതിയിൽ ശുഭപ്രതീക്ഷയുണ്ടെന്നും ശശികുമാർ വർമ്മ പറഞ്ഞു. പന്തളത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.