hyundai-santro

ഒരുകാലത്ത് ഇന്ത്യൻ നിരത്തിൽ നിറസാന്നിധ്യം ആയിരുന്ന ഹ്യുണ്ടായ് സാൻട്രോയുടെ തേരോട്ടത്തിന് കമ്പനി വിരാമമിട്ടത് ഞെട്ടലോടെയായിരുന്നു വാഹന ലോകം കേട്ടത്. ഒരു സുപ്പർ ഹിറ്റ്‌ സിനിമക്ക് ശേഷം അതിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുന്നത് പോലെയാണ് സാൻട്രോ ഇഷ്ടപ്പെടുന്നവർ വാഹനം വീണ്ടും ഇറങ്ങുവാൻ കാത്തിരുന്നത്. സാൻട്രോയുടെ ആരാധകർക്ക് വേണ്ടി നാല് വർഷത്തെ ഇടവേളക്ക് ശേഷം നിരവധി കോസ്‌മെറ്റിക് ചേഞ്ചസും, എഞ്ചിനിൽ അനവധി മാറ്റങ്ങളുമായി ഹ്യുണ്ടായ് വീണ്ടും നിരത്തുകളിലേക്ക് എത്തിക്കുകയാണ് സാൻട്രോയെ...


സാൻട്രോയുടെ ടോൾ ബോയ്‌ ഡിസൈന്‍ അതുപോലെ നിലനിർത്തി വന്നിരിക്കുന്ന പുത്തൻ വാഹനത്തിന്റെ മുൻഭാഗത്ത് എടുത്ത് കാണുന്നത് പുതിയ ഒരു കാസ്കേഡ് ഗ്രില്ലും അതിന് ചുറ്റും നൽകിയിട്ടുള്ള ഒരു ക്രോമിയതിന്റെ ലൈനുമാണ്. അതിൽ വളരെ വലിയ എയർ ഡാംസ് നൽകിയത് എഞ്ചിന്റെ ലൈഫ് കൂട്ടാന്‍ സഹായിക്കും. ഹ്യുണ്ടായുടെ ലോഗോ മുമ്പ് ഗ്രില്ലിൽ ആയിരുന്നെങ്കില്‍ ഇപ്പോളത് ഹുഡിലെക്ക് കയറ്റിയാണ് നൽകിയിട്ടുള്ളത്. ഹാലജൻ ഹെഡ് ലാമ്പ് ആണ് നല്‍കിയിരിക്കുന്നത്. പഴയ സാൻട്രോയെ അപേക്ഷിച്ച് നോക്കിയാൽ, ഫോഗ് ലാമ്പ് ഹെഡ് ലാമ്പിന്റെ തൊട്ടു താഴെ ഗ്രില്ലിനോട് ചേർന്നാണ് പുതിയതിന് നൽകിയിരിക്കുന്നത്. എയറോഡൈനാമിക്ക് ഷേപ്പ് നൽകിയിരിക്കുന്ന വാഹനത്തിന് വളരെ ചെറിയ ഒരു ഹുഡ് ആണ് നൽകിയിരിക്കുന്നത്.


നമ്മളിന്ന്‍ ടെസ്‌റ്റ്‌ ഡ്രൈവ് ചെയ്യുന്നത് മാനുവൽ വേർഷന്‍ ഫുൾ ഓപ്ഷൻ വേർഷനായ ആസ്‌ത ആണ്. ടൈഫൂണ്‍ സിൽവർ, ഫെയറി റെഡ്, പോളാർ വൈറ്റ്, സ്റ്റാർ ഡസ്റ്റ്, ഇമ്പിരിയർ ബ്ലീച്ച്, മറീന ബ്ലൂ, ഡയനാ ഗ്രീന്‍ എന്നി ഏഴ് നിറങ്ങളിലാണ് സാൻട്രോ അവതരിപ്പിച്ചിരിക്കുന്നത്.

“ഇസഡ് ഷേപ്പിലുള്ള ഒരു ക്യാരക്ടർ ലൈന്‍ തന്നെയാണ് വശങ്ങളിൽ പെട്ടന്ന് എടുത്ത് കാണുന്ന ഒരു വ്യത്യാസം. 14ഇ‌ഞ്ചിന്റെ ട്യുബ് ലെസ്സ് ടയെർസ് ആണ് നൽകിയിരിക്കുന്നത്. ഇലക്ട്രിക്കലി അഡ്‌ജെസ്‌റ്റ് ചെയ്യാമെങ്കിലും, ഇലക്ട്രിക്കലി ഫോൾഡ്‌ ചെയ്യാൻ സാധിക്കാത്ത സൈഡ് മിറർ ആണ് ഉള്ളത്. 1560mm ഉയരമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. പിൻ സിറ്റിലെ യാത്രക്കാർക്ക് പുറത്തേക്കുള്ള ദൃശ്യം കുടുതൽ വ്യക്തമാകുന്നതിനായി, പിൻ ഭാഗത്തെ ഡോറിലേക്ക് വരുന്ന ലൈൻ കുറച്ച് താഴ്‌ത്തിയാണ് നൽകിയിരിക്കുന്നതെന്ന് എടുത്ത് പറയേണ്ട ഒരു കാര്യമാണ്. 165mm ആണ് ഗ്രൌണ്ട് ക്ലിയറൻസ്. എന്തുകൊണ്ടും മികച്ച് നിക്കുന്ന ഒരു വാഹനം തന്നെയാണ് ഹ്യുണ്ടായ് സാൻട്രോ.