ബീജിംഗ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാദ്ധ്യതകൾ കുറച്ചുവർഷങ്ങളായി ലോകം നിരന്തരം ചർച്ച ചെയ്തുകൊണ്ടേയിരിക്കുകയാണ്. എന്നാലിതാ, ന്യൂസ് റൂമുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അവതരിപ്പിച്ച് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ചൈന. 24 മണിക്കൂറും വിശ്രമമില്ലാതെ വാർത്ത വായിക്കുന്ന റോബോട്ട് അവതാരകരെയാണ് ചൈന എത്തിച്ചിരിക്കുന്നത്. യഥാർത്ഥ വാർത്താവതാരകന്റെ അല്ലെങ്കിൽ അവതാരകയുടെ ശബ്ദവും ഭാവവും അനുകരിച്ചായിരിക്കും അവരുടെ അവതരണവും. കാഴ്ചയിൽ മനുഷ്യരെപ്പോലെ തന്നെ തോന്നിക്കുകയും ചെയ്യും.ചൈനയിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന റോബോട്ടുകളെവച്ച് ന്യൂസ് റൂമുകളിൽ വിപ്ലവം സൃഷ്ടിക്കുന്നത്.
ഇന്നലെയാണ് ആദ്യമായി ഇവരെ പരിചയപ്പെടുത്തിയത്. എന്റെ മുന്നിലെത്തുന്ന വാർത്തകൾ വിശ്രമമില്ലാതെ ഞാൻ നിങ്ങളുടെ മുന്നിലെത്തിക്കും എന്ന ആമുഖത്തോടെയാണ് വാർത്താവായന ആരംഭിച്ചത്. ഇംഗ്ലീഷിലാണ് അവതരണം. പക്ഷേ, റോബോട്ടുകളുടെ വായന അത്ര പോരെന്നാണ് ആദ്യഘട്ടത്തിലെ പ്രേക്ഷക അഭിപ്രായം.