നടനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവന്നു. 2019 ഏപ്രിൽ നാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ജോൺ അബ്രഹാം പാലക്കൽ എന്ന കഥാപാത്രത്തെയാണ് മെഗാസ്റ്റാർ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മറ്റ് രണ്ട് യുവതാരങ്ങൾ കൂടി ചിത്രത്തിലുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. വില്ലനായി ടൊവിനോ തോമസും അതിഥി താരമായി പൃഥ്വിരാജും എത്തുമെന്ന് അറിയുന്നു. അറുപതോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നും ചിലരുടെ അതിജീവനത്തിന്റെ കഥയാണ് സിനിമയിലൂടെ പറയുന്നതെന്നും സംവിധായകൻ ശങ്കർ രാമകൃഷ്ണൻ പറയുന്നു.