ലണ്ടൻ: മെഗൽ മെർക്കൽ-ഹാരി ദമ്പതികളുടെ ജീവിതം എന്നും ചർച്ചകൾക്ക് വിഷയമാണ്. അവരുടെ രാജകീയ വിവാഹത്തിനുശേഷം മെഗലിന്റെ ഗർഭവിശേഷത്തെ ചുറ്റിപ്പറ്റിയുള്ളതാണ്പുതിയ വാർത്തകൾ. ഹാരി - മേഗൻ ദമ്പതികൾക്ക് ജനിക്കാനിരിക്കുന്ന കൊട്ടാരത്തിലെ കുഞ്ഞതിഥിയെ വരവേൽക്കുന്ന രീതിയിലുള്ള കേക്കാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ അടക്കം പുതിയവിശേഷം. ഹാരി രാജകുമാരൻ ഒരു ബേബി ബാഗ് ധരിച്ചും മേഗൻ ബേബി ബുക്ക് കൈയിൽ പിടിച്ചും നിൽക്കുന്ന രൂപത്തിലാണ് കേക്ക് നിർമിച്ചിരിക്കുന്നത്. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കസ്റ്റമർ സർവീസ് സ്ഥാപനത്തിലെ ജീവനക്കാരിയും ബ്രിട്ടീഷ് ബേക്കറുമായ ലാറ മസോണാണ് ദമ്പതികൾക്ക് കേക്ക് നിർമിച്ചു നൽകിയത്. കേക്കിന്റെ ചിത്രം ലാറ തന്നെയാണ് സാമൂഹികമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ആറടി ഉയരത്തിലുള്ള കേക്ക് 250 മണിക്കൂറുകൾ കൊണ്ടാണ് നിർമിച്ചത്. 300 മുട്ട, 15 കിലോ ഗ്രാം നെയ്യ്, 15 കിലോ ഗ്രാം ധാന്യപ്പൊടി എന്നിവയാണ് പ്രധാനമായും കേക്ക് ഉണ്ടാക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ഈ കേക്ക് ആയിരം പേർക്കെങ്കിലും കഴിക്കാൻ സാധിക്കുമെന്നാണ് ലാറ പറയുന്നത്. ബിർഹാമിൽ നടക്കുന്ന അന്താരാഷ്ട്ര കേക്ക് ഫെസ്റ്റിവലിലും ഈ കേക്ക് പ്രദർശിപ്പിച്ചിരുന്നു.മെഗൻ-ഹാരി വിവാഹത്തിനും അവരുടെ പൂർണരൂപത്തിലുള്ള കേക്ക് ലാറ നിർമ്മിച്ചിരുന്നു.