1. മൺവിള ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിലെ തീപിടിത്തം അട്ടിമറി എന്ന് സ്ഥിരീകരണം. ഗോഡൗണിന് തീയിട്ടത് ജീവനക്കാർ തന്നെ എന്ന് പൊലീസ്. കസ്റ്റഡിയിൽ എടുത്ത ജീവനക്കാർ കുറ്റ സമ്മതിച്ചതായും പൊലീസ്. അറസ്റ്റിലായത് ചിറയിൻകീഴ് സ്വദേശി ബിമൽ, കാര്യവട്ടം സ്വദേശി ബിനു എന്നിവർ. ലൈറ്റർ ഉപയോഗിച്ച് തീവെച്ചത് ബിമൽ എന്ന് പൊലീസ്. സഹായം ചെയ്തത് ബിനു. പ്രതികൾ സ്റ്റോറിന് അടുത്തേക്ക് പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. തീയിട്ടത്, ശമ്പളം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചെന്ന് ജീവനക്കാരുടെ മൊഴി.
2. പ്ലാസ്റ്റിക് ഫാക്ടറി കത്തിനശിച്ചതിൽ അസ്വാഭാവികത ഉണ്ടെന്ന് ഫയർഫോഴ്‌സിന്റെ റിപ്പോർട്ട്. അഞ്ച് മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് പോയെന്നാണ് ജീവനക്കാർ ഫയർഫോഴ്‌സിന് നൽകിയ മൊഴി. എന്നാൽ ആറ് മണിക്കുള്ള സിസിടിവി ദൃശ്യങ്ങളിൽ രണ്ട് പേർ സംശയകരമായ സാഹചര്യത്തിൽ ഗോഡൗണിൽ കണ്ടതായും റിപ്പോർട്ടിൽ പരാമർശം.
3. ശബരിമലയിൽ ആചാരലംഘനം നടന്നു എന്ന് ഹൈക്കോടതിയിൽ സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് ആചാരലംഘനം. ചിത്തിര ആട്ട വിശേഷത്തിന് എത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റെന്നും റിപ്പോർട്ടിൽ പരാമർശം. സുരക്ഷാ ഭീഷണിയുള്ള തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായി ശബരിമല മാറിയെന്നും റിപ്പോർട്ട്.
4. ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരം എന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ മണ്ഡലകാലത്ത് ശബരിമലയിൽ സ്ഥിതി കലുഷിതമാകും. രാഷ്ട്രീയ പാർട്ടികൾ പ്രക്ഷോഭങ്ങളിൽ നിയന്ത്രണം വരുത്തണം. ഇല്ലെങ്കിൽ ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളുടെ നിലവിലെ സാഹചര്യം മുതലെടുക്കും എന്നും സ്‌പെഷ്യൽ കമ്മിഷണർ.
5. ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധമാക്കിയ നടപടിക്ക് എതിരെ ബി.ജെ.പിക്ക് സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. ശബരിമല യാത്രക്ക് പാസ് വാങ്ങണം എന്നത് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കൽ ആണ്. അയ്യപ്പ ഭക്തരെ എങ്ങനെ തടയാമെന്ന് പിണറായി സർക്കാർ ഗവേഷണം നടത്തുകയാണ് എന്നും ശ്രീധരൻപിള്ള പറഞ്ഞു. ശ്രീധരൻപിള്ളയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ധൈര്യം ഉണ്ടോയെന്ന എം.ടി രമേശിന്റെ പ്രസ്താവനയെയും ശ്രീധരൻപിള്ള തള്ളി. നേതാക്കളുടേത് വികാര പ്രകടനം ആണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
6. സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്ണൻ രംഗത്ത്. ശബരിമല അയ്യപ്പനെ ഒരു കറവ പശുവിനെ പോലെയാണ് സർക്കാർ കാണുന്നത്. അതുകൊണ്ടാണ് ആചാരാനുഷ്ഠാനങ്ങളെ എല്ലാം അവഗണിച്ചു കൊണ്ട് സർക്കാരും ദേവസ്വം ബോർഡും മുന്നോട്ട് പോകുന്നതെന്ന് പ്രയാർ ഗോപാല കൃഷ്ണൻ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആയിരുന്നു പ്രയാറിന്റെ ആരോപണം.
7. രാമക്ഷേത്ര നിർമ്മാണത്തിനായി ആർ.എസ്.എസ് ജനഗ്രഹ റാലി നടത്തുന്നു. അയോധ്യ, നാഗ്പൂർ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ആണ് നവംബർ 25ന് റാലി നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിൽ നീണ്ടു പോകുന്നതിന് എതിരെ തീവ്ര ഹൈന്ദവ സംഘടനകൾ രംഗത്ത് എത്തിയതിന് പിന്നാലെയാണ് ആർ.എസ്.എസിന്റെ നീക്കം. 5 മുതൽ 10 ലക്ഷം പേർ റാലിയിൽ പങ്കെടുക്കും എന്ന് കണക്കുകൂട്ടലിൽ ആണ് നേതൃത്വം.
8. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിൽ മൂന്നിടത്ത് കോൺഗ്രസ് വിജയിക്കും എന്ന് സീ വോട്ടറിന്റെ സർവ്വേ ഫലം. രാജസ്ഥാനിൽ വൻ ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തുന്ന കോൺഗ്രസ് മധ്യപ്രദേശിൽ കേവല ഭൂരിപക്ഷം നേടും. തെസങ്കാനയിൽ കോൺഗ്രസ്ടി.ഡി.പി സഖ്യം വ്യക്തമായ ഭൂരിപരത്തോടെ അധികാരത്തിൽ എത്തും എന്നും ഛത്തീസ്ഗഡിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും എന്ന് സർവ്വേയിൽ പറയുന്നു.
9. ബി.ജെ.പിയുടെ കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയിലും കർണാടക സർക്കാരിന്റെ നേതൃത്വത്തിൽ വിധാൻ സൗദിയിൽ ടിപ്പു ജയന്തി ആഘോഷങ്ങൾ നടക്കുന്നു. മുൻകാല കോൺഗ്രസ് സർക്കാരുകൾ ചെയ്തതു പോലെ നവംബർ 10ന് തന്നെ ടിപ്പു ജയന്തി ആഘോഷിക്കും എന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു. സംഘർഷ സാധ്യത കണക്കിൽ എടുത്ത് 9 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എം.പി പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
10. കേരളം അതിജീവിച്ച പ്രളയത്തെ ഡോക്യുമെന്ററിയാക്കി ഡിസ്‌കവറി ചാനൽ. ഡ്യോക്യുമെന്ററി സംപ്രേക്ഷണത്തിന് മുന്നോടിയായി പ്രൊമോ വീഡിയോ ഡിസ്‌കവറി പുറത്ത് വിട്ടു. ഒറ്റ ദിവസം കൊണ്ട് പതിനായിരം പേരാണ് പ്രോമോ കണ്ടത്. കേരള ഫ്‌ളഡഡ് ദി ഹ്യൂമൻ സ്റ്റോറി എന്നാണ് ഡോക്യുമെന്ററിക്ക് നൽകിയിരിക്കുന്ന പേര്. പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ ഒത്തൊരുമയും കരുതലുമാണ് പ്രമേയം. നവംബർ 12ന് രാത്രി ഒൻപത് മണിക്ക് ഡിസ്‌കവറി ചാനലിലാണ് സംപ്രേക്ഷണം.