kidney-stone

ഏത് വലിപ്പമുള്ള കല്ലുകളും പി.സി.എൻ.എൽ ചികിത്സ വഴി നീക്കം ചെയ്യാം. വൃക്കയിലേക്ക് ഒരു സൂചി വഴി ഗൈഡ് വയർ അകത്തേക്ക് പ്രവേശിപ്പിച്ച് അത് വഴി ദ്വാരം വലുതാക്കി നെഫ്രോസ്‌കോപ് അകത്തേക്ക് കടത്തി കല്ലുകൾ പൊടിച്ചു നീക്കം ചെയ്യുകയാണ് ചെയ്യുന്നത്.

മൂത്രരോഗാണുബാധ, രക്തം കട്ട പിടിക്കാതെ ഇരിക്കാൻ ആസ്പിരിൻ പോലെയുള്ള മരുന്നുകൾ കഴിക്കുന്നവർ മുതലായവർക്ക് പി.സി.എൻ.എൽ ചികിത്സ ഇവ നിയന്ത്രിച്ചശേഷം മാത്രമേ ചെയ്യാൻ പാടുള്ളൂ. ആസ്പിരിൻ പോലുള്ള മരുന്നുകൾ 35 ദിവസം വരെ നിറുത്തിയശേഷം മാത്രമേ പി.സി. എൻ.എൽ ചികിത്സ ചെയ്യാൻ പാടുള്ളൂ.


പി.സി. എൻ.എൽ ചികിത്സ, അൾട്രാ സൗണ്ട് സ്‌കാൻ , എക്സ് റേ മുതലായവ ഉപയോഗിച്ച് കല്ലുകൾ കണ്ടാണ് പൊടിച്ചുകളയുന്നത്.

വൃക്കയിൽ അടവുകൾ ഉണ്ടെങ്കിൽ അതും പി.സി.എൻ.എൽ ചികിത്സയിലൂടെ മാറ്റാം. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഉള്ളവർക്ക് പി.സി.എൻ.എൽ. ചികിത്സ അനുയോജ്യമാണ്. രോഗിയെ കമഴ്ത്തി കിടത്തിയാണ് സാധാരണയായി പി.സി.എൻ.എൽ ചികിത്സ ചെയ്യുന്നത്. മലർത്തി കിടത്തി ചെയ്യുന്ന സുപൈൻ പി.സി.എൻ.എൽ ചികിത്സയും പ്രചാരത്തിലുണ്ട്. ശരീരത്തിലുണ്ടാകുന്ന മുറിവിന്റെ വലിപ്പം കുറച്ച് വലിപ്പം കുറഞ്ഞ ഉപകരണങ്ങൾ കൊണ്ട് ചെയ്യുന്ന മിനി പി.സി.എൻ.എൽ, അൾട്രാ മിനി പി.സി.എൻ.എൽ ചികിത്സയും ഇപ്പോൾ ഉണ്ട്. ഈ രീതികളിൽ കല്ലുകൾ പൊടിച്ച് വൃക്കയിൽ ഇടുകയാണ് ചെയ്യുന്നത്. ഇവ മൂത്രത്തിൽ കൂടി വെളിയിലേക്ക് പോകുന്നു.1980 കളിൽ തുടങ്ങിയ പി.സി.എൻ.എൽ ചികിത്സാരീതി ഇപ്പോഴും വൃക്കയിലെ കല്ലുകളുടെ ചികിത്സയ്ക്ക് പ്രയോജനപ്പെടുന്നു. ഋടണഘ, ലാപ്‌റോസ്‌കോപി, ഞകഞട, ലേസർ ലിതോട്രിപ്സ് മുതലായവയാണ് വൃക്കയിലെ കല്ലുകളുടെ മറ്റു ചികിത്സാരീതികൾ.


ഡോ. എൻ. ഗോപകുമാർ
കൺസൾട്ടന്റ് യൂറോളജിസ്റ്റ്
'യൂറോ കെയർ'
ഓൾഡ് പോസ്റ്റോഫീസ് ലെയ്ൻ,
ചെമ്പകശേരി ജംഗ്ഷൻ,
പടിഞ്ഞാറേ കോട്ട,
തിരുവനന്തപുരം
ഫോൺ: 94470 57297