കോട്ടയം: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല 23ന് നടക്കും. പുലർച്ചെ 4ന് ഗണപതിഹോമം, 8.30ന് വിളിച്ചു ചൊല്ലി പ്രാർത്ഥന. രാവിലെ 9ന് നടക്കുന്ന ആദ്ധ്യാത്മിക സംഗമം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. പൊങ്കാലയുടെ ഉദ്ഘാടനവും അന്നദാനമണ്ഡപ സമർപ്പണവും ഗോകുലം ഗോപാലൻ നിർവഹിക്കും. തുടർന്ന് പണ്ടാര അടുപ്പിലേക്ക്‌ രാധാകൃഷ്ണൻ നമ്പൂതിരി അഗ്നിപകരും. 11ന് പൊങ്കാല നിവേദ്യം. വൈകിട്ട് 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായിരിക്കും. യു.എൻ വിദഗ്ദ്ധ സമിതി ചെയർമാൻ ഡോ. സി.വി. ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരും. 18നാണ് നിലവറ ദീപം തെളിക്കൽ. ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റർ അഡ്വ. കെ.കെ. ഗോപാലക്യഷ്ണൻ നായർ, രമേശ് ഇളമൺ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, പി.ആർ.ഒ സുരേഷ് കാവുംഭാഗം, ഉത്സവകമ്മിറ്റി പ്രസിഡന്റ് കെ. സതീശ്കുമാർ, സെക്രട്ടറി സന്തോഷ് ഗോകുലം, അജിത്ത് പിക്ഷാരത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.