വാഷിംഗ്ടൺ: ലൈംഗികാവയവത്തിൽ സിലിക്കോൺ കുത്തിവച്ച് പരീക്ഷണം നടത്തിയ 28കാരന് ദാരുണാന്ത്യം. ആസ്ട്രേലിയൻ സ്വദേശിയും വാഷിംഗ്ടണ്ണിലെ താമസക്കാരനുമായ ജാക്ക് ചാമ്പൻ എന്ന യുവാവാണ് മരിച്ചത്. സിലിക്കോൺ ഇഞ്ചക്ഷൻ സിൻഡ്രോമാണ് മരണ കാരണമെന്ന് ജാക്കിനെ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിനോട് പറഞ്ഞു.
സ്വവർഗാനുരാഗി കൂടിയായ ജാക്ക് ഇവർക്കായുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. വിവിധ പരിപാടികൾക്കായി കൃത്രിമമാമയി ശരീരമാറ്റം വരുത്താറുള്ള ജാക്കിന്റെ ശ്വാസകോശം തകരാറിലായിരുന്നെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം, പങ്കാളിയുടെ ആവശ്യപ്രകാരമാണ് ശരീരത്തിൽ മാറ്റം വരുത്താൻ ജാക്ക് തീരുമാനിച്ചതെന്ന് അമ്മ പൊലീസിന് മൊഴി നൽകി.
എന്നാൽ ജാക്കിനോട് ഇത്തരത്തിലുള്ള ഒരു ആവശ്യവും താൻ ഉന്നയിച്ചിട്ടില്ലെന്ന് പങ്കാളി പറഞ്ഞു. ഇങ്ങനെ ചെയ്താലുണ്ടാകുന്ന പാർശ്വഫലങ്ങളെ കുറിച്ച് ജാക്കിന് വ്യക്തമായ അറിവുണ്ടായിരുന്നെന്ന് പങ്കാളി പൊലീസിനോട് വ്യക്തമാക്കി.