nehru-trophy-

ആലപ്പുഴ: പുന്നമടക്കായലിലെ വേഗതയുടെ രാജാക്കൻമാരെ കണ്ടെത്തുന്നതിനുള്ള നെഹ്റു ട്രോഫി ജലോത്സവത്തിൽ ജയിംസ്‌കുട്ടി ജേക്കബിന്റെ നേതൃത്വത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടൻ ചുണ്ടൻ ചാമ്പ്യൻമാർ. തുടർച്ചയായി നാലാം തവണയാണ് പായിപ്പാടൻ ചുണ്ടൻ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. അത്യന്തം അവേശം നിറഞ്ഞ പോരാട്ടത്തിൽ മഹാദേവികാട് കാട്ടിൽ ‌തെക്കേതിലിനെ തുഴഞ്ഞ് തോൽപ്പിച്ചാണ് പായിപ്പാടൻ കപ്പിൽ മുത്തമിട്ടത്. രണ്ടാം സ്ഥാനം മഹാദേവിക്കാട് തെക്കേതിൽ സ്വന്തമാക്കിയപ്പോൾ ആയാപ്പറമ്പ് പാണ്ടി മൂന്നാമതെത്തി. ചമ്പക്കുളം ബോട്ട് ക്ലബ് കുമരകം,എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി.