കോഴിക്കോട്: മുതിർന്ന ചലച്ചിത്ര അഭിനേത്രിയും ഡബ്ബിംഗ് ആർട്ടിസ്റ്റും ആകാശവാണി കോഴിക്കോട് നിലയത്തിൽ ദീർഘകാലം അനൗൺസറുമായിരുന്ന ലക്ഷ്മി കൃഷ്ണമൂർത്തി (90) ചെന്നൈയിൽ അന്തരിച്ചു.കുറച്ച് കാലമായി വാർദ്ധക്യ സഹജമായ അസുഖത്താൽ ചികിത്സയിലായിരുന്നു.കോഴിക്കോട് ചാലപ്പുറം സ്വദേശിനിയായ ലക്ഷ്മി കർണാടകയിലെ കൃഷ്ണമൂർത്തിയെ വിവാഹം ചെയ്തതിന് ശേഷമാണ് ലക്ഷ്മി കൃഷ്ണമൂർത്തിയായത്.
ഹൈദരാബാദ് അഡ്‌മിനിസ്ട്രേറ്റീവ് സ്റ്റാഫ് കോളേജിൽ ഒാഫീസറായിരുന്നു കൃഷ്ണമൂർത്തി. എം.ടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാഗ്നി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്ത് എത്തിയത്.പിന്നീട് മലയാളത്തിലും തമിഴിലും കന്നടയിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.ഈ പുഴയും കടന്നു, തൂവൽ കൊട്ടാരം, ഉദ്യാനപാലകൻ, പിറവി, വാസ്തുഹാര, നാല്‌കെട്ട്, കളിയൂഞ്ഞാൽ, വിസ്മയം, പട്ടാഭിഷേകം, പൊന്തൻമാട, സാഗരം സാക്ഷി, വിഷ്ണ, അനന്തഭദ്രം, വിസ്മയത്തുമ്പത്ത്, മല്ലുസിംഗ് എന്നീ മലയാള സിനിമകളിലും കന്നത്തിൽ മുത്തമിട്ടാൽ (തമിഴ്), സംസ്കാര(കന്നട) എന്നിവയിലും ശ്രദ്ധേയമായ വേഷമായിരുന്നു.മക്കൾ:അരുൺ, സന്ധ്യ .