amit-sha

റായ്പൂർ: മാവോയിസത്തെ പിന്തുണയ്ക്കുന്ന കോൺഗ്രസിന് ഛത്തീസ്ഗഢിൽ വിജയിക്കാനാവില്ലെന്നും നാലാമതും ബി.ജെ.പി ഇവിടെ അധികാരത്തിൽ എത്തുമെന്നും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ. മാവോയിസമാണ് പരിവർത്തനമെന്ന് വിശ്വസിക്കുന്ന പാർട്ടിക്ക് ഛത്തിസ്ഗഢിൽ പ്രവർത്തിക്കാനാവില്ലെന്നും കോൺഗ്രസിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ.

കഴിഞ്ഞ ദിവസം നിടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നക്‌സലുകൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ആഡംബരജീവിതം നയിക്കുന്ന അർബൻ നക്‌സലുകൾ ഛത്തീസ്ഗഢിലെത്തി യുവാക്കളെ വഴിതെറ്റിക്കുകയാണെന്നു മോദി കുറ്റപ്പെടുത്തിയിരുന്നു

.

രമൺസിംഗ് സർക്കാർ ഛത്തീസ്ഗഢിനെ മാവോയിസ്റ്റുകളിൽ നിന്ന് ഏതാണ്ടു പൂർണമായി മോചിപ്പിച്ചുവെന്നും സിമന്റ്, ഊർജ ഉത്പാദനത്തിന്റെ പ്രധാന കേന്ദ്രമാക്കിയെന്നും അമിത് ഷാ പറഞ്ഞു. ഈ മാസം 12, 20 തീയതികളിലാണ് ഛത്തിസ്ഗഢിൽ നിയമസഭാ തിരഞ്ഞെടുപ്പ്.