1. ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ നട അടയ്ക്കും എന്ന് തന്ത്രി നിലപാട് എടുത്തത് തന്നോട് ചോദിച്ചിട്ടെന്ന വാദത്തിൽ മലക്കം മറിഞ്ഞ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചു എന്നാണ് താൻ ഉദ്ദേശിച്ചത്. അത് ആരാണെന്ന് ഇപ്പോൾ ഓർക്കുന്നില്ല. തന്നെ വിളിച്ചിട്ടില്ല എന്ന് അവർ പറഞ്ഞതോടെ ആ വിവാദം തീർന്നു എന്നും വാർത്താ സമ്മേളനത്തിൽ ശ്രീധരൻ പിള്ള
2. യുവതീ പ്രവേശനത്തിന് എതിരെ എൻ.എസ്.എസ് ശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് ഒന്നിനു പിറകെ ഒന്നായി കരയോഗ മന്ദിരങ്ങളും ക്ഷേത്രങ്ങളും തകർക്കുക ആണ്. പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ ആണ് അക്രമികൾ അഴിഞ്ഞാടുന്നത്. തീക്കൊള്ളി കൊണ്ട് തല ചൊറിയുക ആണ് പിണറായി ചെയ്യുന്നത് എന്നും ശ്രീധരൻ പിള്ള
3. അതിനിടെ, വിവാദ പ്രസംഗത്തിൽ അറസ്റ്റു ചെയ്യാൻ വെല്ലുവിളിച്ച എം.ടി. രമേശിനെ തള്ളി ശ്രീധരൻ പിള്ള. അറസ്റ്റു ചെയ്യാൻ വെല്ലുവിളിക്കുന്നത് വികാര പ്രകടനം ആണ്. ശബരിമല സംരക്ഷണ ജാഥ കസബ പൊലീസ് സ്റ്റേഷനു മുന്നിലൂടെ കടന്നു പോകും എന്നും ധൈര്യം ഉണ്ടെങ്കിൽ അറസ്റ്റുചെയ്യാനും ആയിരുന്നു എം.ടി രമേശിന്റെ വെല്ലുവിളി
4. മന്ത്രി കെ.ടി. ജലീലിന് പരസ്യ പിന്തുണയുമായി സി.പി.എം രംഗത്ത് എത്തിയതിന് തൊട്ടു പിന്നാലെ, മലപ്പുറത്ത് മന്ത്രിക്ക് നേരെ മുസ്ലീംലീഗ് പ്രതിഷേധം. ഇമ്പിച്ചിബാവ ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയ മന്ത്രിയെ വളഞ്ഞ് ഇരുന്നൂറോളം പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. പൊലീസ് ഇവരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചത്, ബലപ്രയോഗം നടത്തിയും ലാത്തിവീശിയും. മലപ്പുറം കൊണ്ടോട്ടിയിൽ മന്ത്രിയെ തടയാൻ യൂത്ത്ലീഗ് പ്രവർത്തകർ ശ്രമിച്ചത് രാവിലെയും സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു
5. ജലീൽ തെറ്റ് ചെയ്തു എന്ന് കരുതുന്നില്ല എന്നും നിയമ ലംഘനം ഉണ്ട് എന്ന് തോന്നുന്നവർക്ക് കോടതിയെ സമീപിക്കാം എന്നും ആണ് സി.പി.എം നിലപാട്. കെ.ടി ജലീലിന് എതിരെ ഉയരുന്ന ആരോപണങ്ങൾ അദ്ദേഹത്തെ വ്യക്തിഹത്യ നടത്താൻ ആണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുസ്ലിങ്ങൾക്ക് ഇടയിൽ ജലീലിനുള്ള സ്വാധീനമാണ് ലീഗിന്റെ നീക്കങ്ങൾക്ക് പിന്നിൽ എന്നും പ്രതികരണം
6. ബന്ധുനിയമന വിവാദത്തിൽ മന്ത്രിക്ക് പച്ചക്കൊടിയുമായി പാർട്ടി നേതൃത്വം തന്നെ രംഗത്ത് എത്തിയതോടെ വെല്ലുവിളിയുമായി മന്ത്രി കെ.ടി ജലീൽ. ഒരു സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിച്ചാൽ തനിക്ക് എതിരായ ആരോപണങ്ങളിൽ കഴമ്പില്ല എന്ന് വ്യക്തമാകും. ഹജ്ജ് ഹൗസിലെ നിയമനത്തിൽ തനിക്ക് ഒരു ബന്ധവുമില്ല. ഇപ്പോഴത്തെ പുതിയ നിയമനത്തിൽ പ്രതിഷേധിക്കുന്നത്, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് താത്കാലിക നിയമനം ലഭിച്ച ലീഗുകാർ എന്നും കെ.ടി ജലീൽ
7. മൺവിള ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിലെ തീപിടിത്തം അട്ടിമറി എന്ന് സ്ഥിരീകരണം. ഗോഡൗണിന് തീയിട്ടത് ജീവനക്കാർ തന്നെ എന്ന് പൊലീസ്. കസ്റ്റഡിയിൽ എടുത്ത ജീവനക്കാർ കുറ്റം സമ്മതിച്ചതായും പൊലീസ്. അറസ്റ്റിലായത് ചിറയിൻകീഴ് സ്വദേശി ബിമൽ, കാര്യവട്ടം സ്വദേശി ബിനു എന്നിവർ. ലൈറ്റർ ഉപയോഗിച്ച് തീവെച്ചത് ബിമൽ എന്ന് പൊലീസ്. സഹായം ചെയ്തത് ബിനു. പ്രതികൾ സ്റ്റോറിന് അടുത്തേക്ക് പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. തീയിട്ടത്, ശമ്പളം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചെന്ന് ജീവനക്കാരുടെ മൊഴി.
8. പ്ലാസ്റ്റിക് ഫാക്ടറി കത്തിനശിച്ചതിൽ അസ്വാഭാവികത ഉണ്ടെന്ന് ഫയർഫോഴ്സിന്റെ റിപ്പോർട്ട്. അഞ്ച് മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് പോയെന്നാണ് ജീവനക്കാർ ഫയർഫോഴ്സിന് നല്‍കിയ മൊഴി. എന്നാൽ ആറ് മണിക്കുള്ള സി.സി.ടിവി ദൃശ്യങ്ങളിൽ രണ്ട് പേർ സംശയകരമായ സാഹചര്യത്തിൽ ഗോഡൗണിൽ കണ്ടതായും റിപ്പോർട്ടിൽ പരാമർശം.
9. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സെമിഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൂന്നിടത്തും കോൺഗ്രസ് വിജയിക്കും എന്ന് സർവേ ഫലം. രാജസ്ഥാനിൽ വൻഭൂരിപക്ഷവും മദ്ധ്യപ്രദേശിൽ കേവല ഭൂരിപക്ഷവും ലഭിക്കും എന്ന് സീവോട്ടർ സർവേ. തെലുങ്കാനയിൽ കോൺഗ്രസ്-ടി.ഡി.പി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തും എന്നും സർവേ
10. രാജസ്ഥാനിൽ കോൺഗ്രസ് 145 സീറ്റുകളും തെലുങ്കാനയിൽ - ടി.ഡി.പി സഖ്യം 64 സീറ്റുകളും നേടും എന്ന് പറയുമ്പോൾ, ഛത്തീസ്ഗഢിൽ പ്രവചിക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. ഇവിടെ കോൺഗ്രസ് 41ഉം ബി.ജെ.പി 43 ഉം സീറ്റുകള്‍ നേടും. രാജസ്ഥാനിൽ ഭരണപക്ഷമായ ബി.ജെ.പിയെ തള്ളി 145 സീറ്റുകൾ കോൺഗ്രസ് കരസ്ഥമാക്കുമ്പോൾ ബി.ജെ.പി 45-ൽ ഒതുങ്ങും എന്നാണ് പ്രവചനം
11. മദ്ധ്യപ്രദേശിൽ ബി.ജെ.പിക്ക് 107 സീറ്റാണ് പ്രവചിക്കുന്നത്. 116 സീറ്റ് നേടി ഇവിടെ കോൺഗ്രസ് ഭൂരിപക്ഷം തികയ്ക്കും എന്ന് വ്യക്തമാക്കുന്ന സർവേയിൽ മിസോറാമിൽ ആർക്കും കേവല ഭൂരിപക്ഷം ഉണ്ടാകില്ലെന്നും പരാമർശം ഉണ്ട്. നാളെ മുതൽ ഡിസംബർ ഏഴ് വരെ കാലയളവിൽ ആണ് അഞ്ച് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 11ന് ആണ് അന്തിമ ഫലം.