kaur

ഗയാന: ട്വന്റി-20 വനിതാ ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ ഇന്ത്യ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ന് പാകിസ്ഥാനെ നേരിടും.ഗയാനയിലെ പ്രൊവിഡൻസ് സ്റ്രേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8.30 മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ ക്യാപ്ടൻ ഹർമ്മൻപ്രീത് കൗറിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ ന്യൂസിലൻഡിനെ 34 റൺസിന് തോൽപ്പിക്കാനായതിന്റെ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടാനൊരുങ്ങുന്നത്. അതേസമയം പാകിസ്ഥാൻ ആദ്യ മത്സരത്തിൽ ആസ്ട്രേലിയയോട് 52 റൺസിന്റെ തോൽവി വഴങ്ങിയ ശേഷമാണ് ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. സ്റ്രാർ സ്പോർട്സ് ചാനലുകളിൽ തത്സമയം

കൗറിന്റെ ക്രൗര്യം

ന്യൂസിലൻഡിനെതിരെ 40​/3​എ​ന്ന​ ​നി​ല​യി​ൽ​ ​ഇന്ത്യ പ്രതിസന്ധിയിൽ ആയിരിക്കുമ്പോൾ ക്രീസിൽ എത്തിയ ഹർമ്മൻ പ്രീത് കൗർ (103) ജമൈമ റോഡ്രിഗസിനെ (59) കൂട്ടുപിച്ച് നടത്തിയ രക്ഷാപ്രവർത്തനമാണ് ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് ജയമൊരുക്കിയത്.

ട്വന്റി-20യിൽ ഒരു ഇന്ത്യൻ വനിതാ താരം നേടുന്ന ആദ്യ സെഞ്ച്വറിയാണ് കൗറിന്റെത്.