neyyattinkara-murder

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഡി.വൈ.എസ്‌.പി. ബി. ഹരികുമാർ റോഡിലേക്ക് തള്ളിയിട്ട കൊലപ്പെടുത്തിയ സനൽകുമാറിന്റെ ഭാര്യക്ക് ജോലി നൽകണമെന്ന് പൊലീസ്. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി. സനൽകുമാറിന്റെ കുടുംബത്തിന്റെ അപേക്ഷ മാനിച്ചാണ് ശുപാർശ.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഹരികുമാറിനെ പൊലീസിന് ഇതു വരെ പിടികൂടാനായിട്ടില്ല. അതേ സമയം പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലായെന്ന് ചുണ്ടിക്കാട്ടി സനലിന്റെ ഭാര്യ ഹൈക്കോടതിയെ സമിപിക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി തിങ്കളാഴ്ച കോടതിയിൽ നൽകും. സി.ബി.ഐ അന്വേഷണം അല്ലെങ്കിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം തുടരണമെന്നാണ് സനലിന്റെ ഭാര്യയുടെ ആവശ്യം.