ht

ഹരിപ്പാട്: പിതാവ് ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത യുവതി തലകറങ്ങി റോഡിൽ തലയടിച്ച് വീണു മരിച്ചു. ചേർത്തല നഗരസഭ 14-ാം വാർഡിൽ കാർത്തികയിൽ മിലട്ടറി ഉദ്യോഗസ്ഥൻ എസ്.മനുവിന്റെ ഭാര്യയും ഹരിപ്പാട് തുലാം പറമ്പ് തെക്ക് കുമാർ ഭവനത്തിൽ നന്ദകുമാറിന്റെ (എക്സ് സർവീസ് ) മകളുമായ സ്വപ്ന (29) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.15ന് ദേശീയപാതയിൽ ഹരിപ്പാട് മാധവ ജംഗ്ഷന് സമീപമായിരുന്നു അപകടം. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ സ്വപ്ന രാവിലെ ജോലി സ്ഥലത്തേക്ക് പോവാനായി പിതാവിന്റെ ബൈക്കിന് പിന്നിലിരുന്ന് ബസ് സ്റ്റാൻഡിലേക്ക് യാത്ര ചെയ്യുന്നതിനിടെ തലകറങ്ങി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പിതാവും നാട്ടുകാരും ചേർന്ന് ഉടൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.
മൂന്ന് വയസുള്ള ദക്ഷത ഏകമകളാണ്. . മാതാവ് : ശോഭ സഹോദരൻ: നിഖിൽ കുമാർ (മറൈൻ എൻജിനിയർ)