കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറയുന്നു. പവന് ഇന്നലെ 160 രൂപ കുറഞ്ഞ് വില 23,200 രൂപയായി. ഈമാസം അഞ്ചിന് വില 23,720 രൂപയായിരുന്നു. ഗ്രാമിന് 20 രൂപ താഴ്‌ന്ന് വില 2,900 രൂപയിലെത്തി. രാജ്യാന്തര തലത്തിൽ ഓഹരി വിപണികൾ മെച്ചപ്പെട്ടതോടെ സ്വർണത്തിൽ നിന്ന് നിക്ഷേപം കൊഴിയുന്നതാണ് വിലയിടിവിന് മുഖ്യകാരണം. 1,235 ഡോളർ വരെ ഉയർന്ന രാജ്യാന്തര സ്വർണവില ഇന്നലെ ഔൺസിന് 1,210 ഡോളറിലേക്ക് താഴ്‌ന്നു. പത്തു ഗ്രാമിന് 180 രൂപ കുറഞ്ഞ് 32,070 രൂപയിലാണ് ന്യൂഡൽഹി ബുള്ള്യൻ വ്യാപാരം.