മാഞ്ചസ്റ്രർ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഫുട്ബാൾ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന മാഞ്ചസ്റ്രർ യുണൈറ്രഡും മാഞ്ചസ്റ്രർ സിറ്റിയും തമ്മിലുള്ള ഡെർബി പോരാട്ടം ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 10നാണ് മത്സരത്തിന്റെ കിക്കോഫ്. 11 മത്സരങ്ങൾ കഴിയുമ്പോൾ 29 പോയിന്റുമായി ഒന്നാംസ്ഥാനക്കാരായി തോൽവി അറിയാതെ മുന്നേറുകയാണ് പെപ് ഗാർഡിയോളയുടെ ശിക്ഷണത്തിൽ സിറ്രി.
മറുവശത്ത് മൗറീഞ്ഞോ പരിശീലിപ്പിക്കുന്ന യുണൈറ്റഡ് 11 മത്സരങ്ങളിൽ നിന്ന് 6 ജയവും 2 സമനിലയും 3 തോൽവിയുമായി പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ്. മത്സരത്തിൽ നിലവിലെ ഫോമിൽ മുൻതൂക്കം സിറ്റിക്കാണെങ്കിലും കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുവന്റസിനെതിരെ പിന്നിൽ നിന്ന് തിരിച്ചടിച്ച് ജയിച്ചു കയറിയ മികവ് ഇന്നും തുടരാനാകുമെന്ന പ്രതീക്ഷയിലാണ് യുണൈറ്റഡ്.
സീസണിലെ ആദ്യത്തെ ഡെർബി പോരാട്ടമാണിത്. ഇതുവരെ മുഖാമുഖം വന്ന 176 മത്സരങ്ങളിൽ 71 മത്സരങ്ങളിൽ യുണൈറ്രഡ് ജയിച്ചു. 51 എണ്ണത്തിൽ സിറ്റിക്കായിരുന്നു ജയം. 52 എണ്ണം സമനിലയായി. യുണൈറ്രഡ് 256ഉം സിറ്റി 240 ഉം ഗോളുകൾ നേടി. സ്റ്രാർസ്പോർട്സ് സെലക്ട് 2വിൽ തത്സമയം