-kodiyeri-balakrishnan

തിരുവനന്തപുരം: ശ്രീധരൻ പിള്ള വീണിടത്ത് കിടന്നുരുളുകയാണ്,​ പറഞ്ഞ വാക്ക് ഇത്രയും തവണ മാറ്റി പറഞ്ഞ ഒരു ബി.ജെ.പി പ്രസിഡന്റ് മുൻപുണ്ടായിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നടയടക്കൽ വിവാദത്തിൽ കേസ് വന്നപ്പോൾ അതിനെ ഭയന്നാണ് ഇപ്പോൾ നിലപാട് മാറ്രിയതെന്നും കോടിയേരി പറഞ്ഞു.

യുവമോർച്ചയുടെ യോഗത്തിൽ തന്ത്രി നടയടക്കുന്നതിനെ പറ്റി ചോദിക്കാൻ തന്നെ വിളിച്ചുവെന്ന് ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. ശ്രീധരൻ പിള്ള സംസാരിക്കുന്ന വീഡിയോ പുറത്തായതോടെ താൻ ശ്രീധരൻ പിള്ളയെ വിളിച്ചില്ല എന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞിരുന്നു. സംഭവത്തിൽ തന്ത്രി വിളിച്ചില്ല എന്ന് നിലപാട് മാറ്റിയിരിക്കുകയാണ് ശ്രീധരൻ പിള്ള. വിളിച്ചതാരാണ് എന്ന് വ്യക്തമല്ലെന്നും ശ്രീധരൻ പിള്ള പറയുന്നു.