തിരുവനന്തപുരം; കെ.എസ്.ആർ.ടി.സിയിൽ എംപാനൽ കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് എ.ഡി. ടോമിൻ കെ. തച്ചങ്കരി. വാർത്ത വ്യാജമാണെന്നും സ്ഥിരം ജീവനക്കാർ കൂടുതൽ ദിവസം ജോലിക്ക് ഹാജരാകുന്നതിനെതുടർന്ന് താത്കാലിക ജീവനക്കരുടെ സേവനം ആവശ്യമില്ലാതെ വന്നതാണ് വ്യാജ വാർത്തയ്ക്ക് പിന്നിലെന്ന് തച്ചങ്കരി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയിൽ സ്ഥിരം ജീവനക്കാർക്കുള്ള ജോലി നൽകേണ്ടത് കോർപ്പറേഷന്റെ ഉത്തരവാദിത്തമാണ്. സ്ഥിരം ജീവനക്കാർ ഇല്ലാതെ വരുമ്പോൾ മാത്രമാണ് താത്കാലിക ജീവനക്കാർക്ക് ജോലിയുള്ളത്. കെ.എസ്.ആർ.ടി.സിയിലെ എല്ലാ സ്ഥിരം ജീവനക്കാർക്കും അവരവരുടെ വീടിനടുത്തുള്ള സ്ഥലങ്ങളിലേക്ക് മാറ്റം നൽകിരുന്നു. ഇതിനാൽ അവർക്ക് കൂടുതൽ ദിവസം ഡ്യൂട്ടിക്ക് ഹാജരാകാൻ കഴിയുന്നുണ്ട്. സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയതോടെ ആഴ്ചയിൽ മൂന്നുദിവസത്തിന് പകരം ആറുദിവസവും ഇവർക്ക് ജോലിക്കെത്തണം. ഇക്കാരണം കൊണ്ടും എംപാനൽ ജീവനക്കാർക്ക് പഴയ പോലെയുള ഡ്യൂട്ടി ദിവസങ്ങൾ ലഭിക്കാതായി. ഈ സാഹചര്യത്തിലാണ് എംപാനൽകാരെ കൂട്ടത്തോട പിരിച്ചുവിടുന്നതെന്ന വാർത്ത പരന്നതെന്നും തച്ചങ്കരി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ചിടത്തോളം നിയമപരവും സാമ്പതികലാഭവുമുള്ള സംവിധാനമാണിതെന്നും തച്ചങ്കരി സൂചിപ്പിച്ചു. പുതിയ മാറ്റം വന്നതിനുശേഷം കോർപ്പറേഷന് ദിവസം അലവൻസ് ഇനത്തിൽ 10 ലക്ഷം രൂപ ലാഭം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.