കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയെ ദഹിപ്പിച്ച് കാട്ടുതീ. തെക്കൻ കാലിഫോർണിയയിലെ ഒരു പട്ടണത്തെ മൊത്തമായി തീ നശിപ്പിച്ചു കഴിഞ്ഞു. ഒൻപത് പേർക്ക് ജീവൻ നഷ്ടമായി എന്നാണ് അനൗദ്യോഗിക കണക്ക്. ഏഴായിരത്തോളം പേരുടെ വീടുകളെയും നിരവധി വ്യവസായ സ്ഥാപനങ്ങളെയും കാട്ടുതീ വീഴുങ്ങി. ഏകദേശം രണ്ടര ലക്ഷത്തോളം പേർക്ക് തങ്ങളുടെ വീട് വിട്ട് മാറേണ്ടി വന്നിട്ടുണ്ട്. കാലിഫോണിയയിലെ വടക്ക് പടിഞ്ഞാറൻ പ്രദേശത്താണ് തീ ഉത്ഭവിച്ചത് എന്ന് കരുതപ്പെടുന്നു. കാട്ടുതീയുടെ 20 ശതമാനം മാത്രമാണ് നിയന്ത്രണ വിധേയമാക്കാൻ പറ്റിയിട്ടുള്ളത്. തെക്കൻ പ്രദേശങ്ങളായ വൂസ്‌ലിയിൽ തീ അതി ശക്തമായി പടരുകയാണ്. അകാശം മുട്ടെ വളർന്ന നിൽകുന്ന പുക ഭീകരമായ കാഴ്ചയാണ്.
പലായനം ചെയ്ത രണ്ടര ലക്ഷത്തോളം പേരിൽ ഹോളിവുഡിലെ പ്രമുഖ നടീനടന്മാരും പെടും. അമേരിക്കൻ മോഡൽ കിം കദർഷിയനും ഭർത്താവും ഗായകനുമായ കാന്യെ വെസ്റ്റ്, ഹോളിവുഡ് നടനായ വിൽ സ്മിത്ത്, ഗായികയായ ലേഡി ഗാഗ, റെയിൻ വിൽസൺ തുടങ്ങിയ പ്രമുഖർക്കും വീടു വിട്ട് മാറേണ്ടി വന്നു. അതിനിടെ കാട്ടുതീ ഉണ്ടായത് കാടുകളുടെ മോശമായ പരിപാലനം കാരണമാണെന്ന് ട്രംപ് പ്രതികരിച്ചു. കാടുകളുടെ പരിപാലനത്തിനായി കോടി കണക്കിന് ഡോളറുകൾ ചിലവഴിക്കുന്നുണ്ട്. ഇതിന് ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ ഇനി മുതൽ ഫണ്ട് വകയിരുത്തില്ലെന്നും ട്രംപ് പറഞ്ഞു.