റായ്‌പുർ : അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് തടസം നിൽക്കുന്നത് കോൺഗ്രസാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിൽ രാമക്ഷേത്രം വേണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. അവരുടെ വികാരത്തെ മാനിക്കുന്നു. ഭരണഘടനയ്ക്ക് വിധേയമായി ഇക്കാര്യത്തിൽ എന്തും ചെയ്യുമെന്ന് വാർത്താലേഖകകരോട് അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് റാലിയിലും യോഗി ആദിത്യനാഥ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കോൺഗ്രസ് രാജ്യസുരക്ഷയെ ബലികഴിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.