കൊൽക്കത്ത: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ എ.ടി.കെ ഏകപക്ഷീയമായ ഒരു ഗോളിന് പൂനെ സിറ്രി എഫ്.സിയെ കീഴടക്കി. 82-ാം മിനിറ്റിൽ ജെർസനാണ് എ.ടി.കെയുടെ വിജയ ഗോൾനേടിയത്. 7 മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുമായി എ.ടി.കെ ആറാം സ്ഥാനത്തേക്ക് കയറി. അതേ സമയം പൂനെ ഏഴ് മത്സരങ്ങളിൽ ഒരെണ്ണം പോലും ജയിക്കാനാകാതെ അവസാന സ്ഥാനത്താണ്.
എ.ടി.കെയുടെ തട്ടകമായ സാൾട്ട് ലേക്കിൽ നടന്ന മത്സരത്തിൽ പൂനെയെക്കാൾ മികച്ച് നിന്നത് ആതിഥേയർ തന്നെയായിരുന്നു.കഴിഞ്ഞ മത്സരത്തിൽ ബംഗളുരുവിനോട് 1-2ന്റെ തോൽവി വഴങ്ങിയതിന്റെ ക്ഷീണം മാറ്രുന്നതായി എ.ടി.കെയ്ക്ക് ഈ ജയം.