crime

ഭുവനേശ്വർ: ഫോൺവിളി കുറയ്ക്കണമെന്നും തന്നെമാത്രം ഫോൺ വിളിച്ചാൽ മതിയെന്നും താക്കീത് ചെയ്ത സുഹൃത്തിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു. ഒഡിഷയിലെ കെഞ്ചോറിൽ യുവതിയുടെ വീട്ടിൽ വെച്ച് ബുധനാഴ്ചയാണ് സംഭവമുണ്ടായത്.

ചെന്നെയിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന രാജേന്ദ്ര നായിക്കിനാണ് യുവതിയിൽ നിന്ന് ആക്രമണം നേരിടേണ്ടി വന്നത്. രാജേന്ദ്രനായിക്കിന്റെ ഉറ്റസുഹൃത്തും വിവാഹിതയുമാണ് യുവതി. കെഞ്ചോ‌ർ ജില്ലയിലെ ജഹബേണ്ട സ്വദേശിയാണ് രാജേന്ദ്ര. ചെന്നൈയിൽ നിന്നും കെഞ്ചോറിൽ എത്തിയ രാജേന്ദ്ര നാട്ടിൽ പോകാതെ രാത്രി യുവതിയുടെ വീട്ടിൽ തങ്ങി.

ഇതിനിടെ യുവതിയോട് മറ്റുള്ളവരോട് ഫോണില്‍ സംസാരിക്കുന്നത് കുറയ്ക്കണമെന്നും തന്നെ മാത്രം ഫോൺ ചെയ്താൽ മതിയെന്നും രാജേന്ദ്ര ആവശ്യപ്പെട്ടു. എന്നാൽ യുവതി രാജേന്ദ്രയുടെ ആവശ്യം സമ്മിതിച്ചില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി. തുടർന്ന് രാജേന്ദ്രയെ യുവതി നിർബന്ധിച്ച് മദ്യം കഴിപ്പിച്ചു. ബോധരഹിതനായ ശേഷം കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചെടുക്കുകയായിരുന്നു.

ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച രാജേന്ദ്രയെ പിന്നീട് കെഞ്ചോറിലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിക്കുമ്പോൾഗുരുതരമായ അവസ്ഥയിലായിരുന്ന യുവാവ് ഇപ്പോൾ അപകട നില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. രാജേന്ദ്രയുടെ പരാതിയിൽ യുവതിയെ അറസ്റ്റുചെയ്തിട്ടുണ്ട്.