banglore-building-collaps

ബംഗലുരു : ബംഗലുരുവിൽ നിർമ്മാണത്തിലിരുന്ന മൂന്നുനില കെട്ടിടം തകർന്ന് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. വെൽഡിംഗ് തൊഴിലാളിയായ സുഹൈൽ (25) ആണ് മരിച്ചത് . ശിവമൊഗ്ഗ സ്വദേശിയാണ്. ബംഗലുരുവിലെ ത്യാഗരാജ നഗറിൽ രാത്രി ഏഴുമണിയോടെയായിരുന്നു അപകടം.

കെട്ടിടം തകർന്നുവീഴുമ്പോൾ അഞ്ച് തൊഴിലാളികൾ അകത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽപെട്ടാണ് സുഹൈൽ മരിച്ചത്. മറ്റുള്ള നാലുപേർക്കായി രാത്രി വൈകിയും പൊലീസും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.