കേരളം പിണറായിയുടെ തറവാട്ട് സ്വത്തല്ല, ജനങ്ങൾ വാല്യക്കാരുമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ജനങ്ങൾ ഭയാശങ്കയിലാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന സൽപേരിന് പിണറായി കളങ്കമേൽപ്പിച്ചിരിക്കുകയാണ്. കോൺഗ്രസിനെ തകർക്കാൻ ബി.ജെ.പിയെ സഹായിക്കുന്ന സി.പി.എം നിലപാട് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. കോൺഗ്രസ് പ്രവർത്തകർക്ക് ജീവനുള്ള കാലം വരെ ഒരു വർഗ്ഗീയ ശക്തിയെയും കേരളത്തിൽ വേരൂന്നാൻ അനുവദിക്കില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ചെന്നിതല പറയുന്നു. സേവ് ശബരിമല എന്ന ഹാഷ്‌ടാഗോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
സംസ്ഥാനത്തെ ജനങ്ങൾ ഭയാശങ്കയിലാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന സൽപേരിന് പിണറായി കളങ്കമേൽപ്പിച്ചിരിക്കുകയാണ്. കോൺഗ്രസിനെ തകർക്കാൻ ബിജ പി യെ സഹായിക്കുന്ന CPM നിലപാടിനെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു കോൺഗ്രസ് പ്രവർത്തകർക്ക് ജീവനുള്ള കാലം വരെ ഒരു വർഗ്ഗീയ ശക്തിയെയും കേരളത്തിൽ വേരൂന്നാൻ അനുവദിക്കില്ല.
ശബരിമല വിഷയത്തിന്റെ മറവിൽ CPM ഉം BJP യും ചേർന്ന് സൃഷ്ടിക്കുന്ന വർഗ്ഗീയ അജണ്ട കേരളത്തിൽ ചിലവാകില്ല
ഒരു മുഖ്യമന്ത്രിക്ക് ചേർന്ന വാക്കുകളാണോ പിണറായി വിജയനിൽ നിന്നും ഉണ്ടാകുന്നത് ? എന്തും പറയാമെന്ന ധാരണ വേണ്ട.കേരളം പിണറായിയുടെ തറവാട്ട് സ്വത്തല്ല ജനങ്ങൾ വാല്യക്കാരുമല്ല.