yanthiran-

സൂപ്പർതാരം രജനികാന്തിന്റെ ശങ്കർ ചിത്രം യന്തിരൻ 2.0 റീലീസാകാനിരിക്കെ ചിത്രത്തിന് ഭീഷണിയുമായി തമിൾ റോക്കേഴ്സ്. 2.0 ഉടൻ തന്നെ തമിൾ റോക്കേഴ്സിൽ വരുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അവർ. തങ്ങളുടെ ട്വിറ്റർ പേജിലാണ് ഭീഷണിമുഴക്കികൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ഇത് നീക്കം ചെയ്തെങ്കിലും പിന്നീട് ഭീഷണിയുമായി വീണ്ടും പോസ്റ്റ് വന്നു.

വിജയ് ചിത്രം സർക്കാരിനെതിരെയും ഭീഷണി മുഴക്കിയ തമിൾ റോക്കേഴ്സ് തിയേറ്രറിൽ എത്തിയ ദിവസം തന്നെ അവരുടെ വെബ്സൈറ്റിലും ചിത്രത്തിന്റെ എച്ച്.ഡി പതിപ്പ് പുറത്തിറക്കിയിരുന്നു. അമീർഖാൻ,​ അമിതാഭ് ബച്ചൻ എന്നിവർ അഭിനയിച്ച ഹിന്ദിചിത്രം തഗ്സ് ഓഫ് ഹിന്ദുസ്ഥാനും തമിൾ റോക്കേഴ്സ് ചോർത്തിയിരുന്നു.

400 കോടി രൂപ ബഡ്ജറ്റിൽ ത്രീ ഡിയിൽ ഒരുക്കുന്ന 2.0 നവംബർ 29നാണ് റിലീസ് ചെയ്യുന്നത്.