vijay-sethupathi

സൂപ്പർഹിറ്റായ 96 എന്ന ചിത്രത്തിന് ശേഷം മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് സീതാകാത്തി. എഴുപതുകാരനായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. താരത്തിന്റെ വ്യത്യസ്ത വേഷപ്പകർച്ച നിറഞ്ഞ പോസ്റ്ററുകളും മേക്കിംഗ് വീഡിയോകളുമെല്ലാം നേരത്തെ തരംഗം സൃഷ്ടിച്ചിരുന്നു.

ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ ഇരുപതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. നടുവില കൊഞ്ചം പാക്കാത കാനം സംവിധാനം ചെയ്ത ബാലാജി തരണീതരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാഷൻ സ്റ്റുഡിയോസ് ആണ് നിർമ്മാണം. രമ്യാ നമ്പീശനാണ് സീതാകാത്തിയിൽ താരത്തിന്റെ നായിക. പിസയ്ക്കും സേതുപതിക്കും ശേഷം ഇരുവും ഒന്നിച്ചെത്തുന്ന ചിത്രമാണിത്. 96ലെ ഗാനങ്ങൾ ഒരുക്കിയ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം. വിജയ് സേതുപതി ആദ്യമായി ട്രാൻസ്ജെൻഡറായി അഭിനയിക്കുന്ന സൂപ്പർ ഡീലക്‌സ് അടുത്ത വർഷമാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും അഭിനയിക്കുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.