ശബരീഷ് വർമ്മ,വിനയ് ഫോർട്ട്,ബാലു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ജോർജ്ജ്. കെ ഡേവിഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലഡു'.
മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖം ഗായത്രി അശോക് നായികയാവുന്നു. ദിലീഷ് പോത്തൻ, ഇന്ദ്രൻസ്,സാജു നവോദയ,മനോജ് ഗിന്നസ്, നിഷാസാരംഗ്, സയന സുനിൽ എന്നിവർക്കൊപ്പം തമിഴ് നടൻ ബോബി സിൻഹയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാഗർ സത്യൻ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ശങ്കർ നിർവഹിക്കുന്നു.ശബരീഷ് വർമ്മയുടെ വരികൾക്കു രാജേഷ് മുരുകേശൻ സംഗീതം നിർവ്വഹിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുകുമാർ തെക്കേപ്പാട്ട്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കല:സുഭാഷ് കരുൺ,മേക്കപ്പ്: അർഷാദ് വർക്കല, വസ്ത്രാലങ്കാരം: െ്രസ്രഫി സേവ്യർ, സ്റ്റിൽസ്: ശ്രീനാഥ. എൻ ഉണ്ണികൃഷ്ണൻ,പരസ്യകല: തോട്ട് സ്റ്റേഷൻ,എഡിറ്റർ: ലാൽ കൃഷ്ണൻ,ശബ്ദലേഖനം:വിഷ്ണു,ശങ്കർ,അസോസിയേറ്റ് ഡയറക്ടർ:പ്രിനിഷ് പ്രഭാകരൻ, പ്രൊഡക്ഷൻ മാനേജർ:ശ്രീക്കുട്ടൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബിജി കണ്ടഞ്ചേരി, പി.ആർ.ഒ: എ.എസ് ദിനേശ്.