നടൻ രാമു കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി ദേവാമൃതം സിനിമ ഹൗസ് നിർമ്മിച്ച് പി.കെ ബാബുരാജ് സംവിധാനം ചെയ്യുന്ന 'കളിക്കൂട്ടുകാരി'ൽ 'അതിശയൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവദാസ് കേന്ദ്രകഥാപാത്രമാകുന്നു. തൃശൂർ, ഗോവ, വാഗമൺ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്. ദേവദാസിന് പുറമെ എൽ.കെ.ജി ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥികൾ വരെയായിട്ടുള്ള ഈ ചങ്ങാതിക്കൂട്ടത്തെ അവതരിപ്പിക്കുന്നത് യുവതാരങ്ങളായ നിധി, ആൽവിൻ, ജെൻസൺ ജോസ്, സ്‌നേഹ സുനോജ്, ഭാമ എന്നിവരാണ്. കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളായ സലിംകുമാർ, ജനാർദ്ദനൻ,കുഞ്ചൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ബൈജു, ഷമ്മി തിലകൻ, രാമു, ശിവജി ഗുരുവായൂർ, വിവേക് ഗോപൻ, സുനിൽ സുഖദ, സുന്ദര പാണ്ഡ്യൻ, ബിന്ദു അനീഷ്, രജനി മുരളി എന്നിവരും ഈ ചിത്രത്തിലെ അഭിനേതാക്കളാണ്.
ഛായാഗ്രഹണം: പ്രദീപ് നായർ, എഡിറ്റിംഗ്: അയൂബ് ഖാൻ, പശ്ചാത്തല സംഗീതം: ബിജിബാൽ, സംഗീതം: വിഷ്ണുമോഹൻ സിത്താര, വിനു തോമസ്, ഗാനരചന: റഫീക്ക് അഹമ്മദ്, ഹരിനാരായണൻ, കലാസംവിധാനം: എം. ബാവ, വസ്ത്രാലങ്കാരം: നിസാർ റഹ്മത്ത്, മേക്കപ്പ്: സജി കൊരട്ടി, പ്രൊഡക്ഷൻ കൺട്രോളർ:ഷാജി പട്ടിക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടർ: എം. വി ജിജേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: നസീർ കൂത്തുപറമ്പ്, ജിതേഷ് അഞ്ചുമന, സ്റ്റിൽസ്: മോമി, സംഘട്ടനം: മാഫിയ ശശി, പ്രദീപ് ദിനേശ്, നൃത്തം: രേഖ മഹേഷ്, അബ്ബാസ്, പി.ആർ.ഒ: പി.ആർ.സുമേരൻ, അസോസിയേറ്റ് ഡയറക്ടർ : അരുഗോപ്, സഞ്ജു അമ്പാടി, അസിസ്റ്റന്റ് ഡയറക്ടർ യദുകൃഷ്ണ പി.ജെ, റിതു, എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ