ചെസ്, കങ്കാരു,കളേഴ്സ് എന്നി ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ രാജ് ബാബു സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രം 'സെയ്' നവംബർ 16 ന് പ്രദർശനത്തിനെത്തും.പ്രശസ്ത ചലച്ചിത്ര താരം ദേവയാനിയുടെ സഹോദരനും ശങ്കറിന്റെ ബോയ്സിലൂടെ അരങ്ങേറ്റം കുറിച്ച നടൻ നകുൽ നായകനാവുന്ന'സെയ് ' യിൽ ആഞ്ചൽ നായികയാവുന്നു. നാസർ,പ്രകാശ് രാജ്,തലൈവാസൽ വിജയ്,മുപ്പു സ്വാമി,അസ്‌കർ അലി,വെങ്കട്,രവീന്ദ്ര ജയൻ,ചന്ദ്രിക ദേവി,മനോ ബാല, അഞ്ജലി റാവു, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ട്രിപ്പി ടെർട്ടലിന്റെ ബാനറിൽ മനു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം രാജേഷ് കെ രാമൻ എഴുതുന്നു. മദൻ കർക്കി,യുവഭാരതി,വിവേക് എന്നിവരുടെ വരികൾക്ക് എൻ വൈ എക്സ് ലോപ്പസ് സംഗീതം പകരുന്നു. സോനു നീഗം,ശങ്കർ മഹാദേവൻ,ബെന്നി ദയാൽ,അത്തീഫ് അലി, ചിന്നു പൊന്നു,ശ്രേയാ ഘോഷാൽ എന്നിവരാണ് ഗായകർ. കാമറ:വിജയ് ഉലകനാഥ്, എഡിറ്റർ: ഗോപികൃഷ്ണ, കല: ജനാർദ്ദനൻ,വസ്ത്രാലങ്കാരം:സത്യ. എൻ. ജെ.