മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ക്രയവിക്രയങ്ങളിൽ നിയന്ത്രണം. ആവശ്യങ്ങൾ പരിഹരിക്കും. അനുകൂല സാഹചര്യങ്ങൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പുതിയ കർമ്മമേഖലകൾക്ക് തുടക്കം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പുണ്യപ്രവൃത്തികൾ ചെയ്യും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രവർത്തനങ്ങളിൽ പൂർണത. ഗൃഹോപകരണങ്ങൾ വാങ്ങും അമിതഭക്ഷണം ഒഴിവാക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
നിലപാടിൽ മാറ്റം വരുത്തും സ്വന്തമായി വ്യാപാരം തുടങ്ങും അധികച്ചെലവ് അനുഭവപ്പെടും
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പാരമ്പര്യം കൈവിടില്ല വരവും ചെലവും തുല്യമായിരിക്കും. തൊഴിൽ മാറ്റമുണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആഗ്രഹ സാഫല്യമുണ്ടാകും ആത്മനിർവൃതിയുണ്ടാകും. മത്സരരംഗത്ത് വിജയം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ബന്ധുക്കൾ വിരുന്നുവരും. ആഘോഷങ്ങളിൽ പങ്കെടുക്കും. തീരുമാനങ്ങളിൽ ഒൗചിത്യമുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
തൃപ്തിയായ പ്രവർത്തനങ്ങൾ. ആത്മാർത്ഥമായി സഹകരിക്കും സത്കീർത്തി നേടും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പണച്ചെലവ് അനുഭവപ്പെടും. വ്യവസ്ഥകൾ പാലിക്കും. പുതിയ ഭരണചുമതലയുണ്ടാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സുവ്യക്തമായ നിലപാട് സ്വീകരിക്കും സുഹൃത് സഹായം. വ്യക്തിത്വം നിലനിറുത്തും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും വിഷമാവസ്ഥകൾക്ക് ശാശ്വതപരിഹാരം. ആത്മനിർവൃതിയുണ്ടാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പക്ഷഭേദമില്ലാതെയുള്ള പ്രവൃത്തികൾ. ശുഭാപ്തിവിശ്വാസം. കാര്യനിർവഹണശക്തി വർദ്ധിക്കും.