crested-serpent-eagle

കാട്ടിൽ കുറെ ഇരപിടിയൻ പക്ഷികളുണ്ട്. പരുന്തും മൂങ്ങകളുമൊക്കെ ആ ഗണത്തിൽ പെടുന്നു. അതിൽ ആദ്യത്തെ പേരുകാരനാണ് ചുട്ടിപ്പരുന്ത് എന്ന ഇൃലേെലറ ടലൃുലിേ ഋമഴഹല. കാണാൻ തന്നെ വളരെ ഗംഭീരമാണ്. നല്ല കടും തവിട്ടു നിറത്തിൽ പുറം ഭാഗം. കുറേക്കൂടെ മങ്ങിയ തവിട്ടു നിറമാണ് അടിഭാഗത്തിനു. നെഞ്ചാകെ വെള്ളപ്പൊട്ടുകൾ ഉണ്ട്. ഈ വെള്ളച്ചുട്ടികൾ കാരണമാണ് ഇവയ്ക്ക് ഈ പേര് കിട്ടിയത്.


തല ഒരു കറുത്ത തൊപ്പി വെച്ചത് പോലെ. മഞ്ഞ നിറത്തിൽ വീതിയുള്ള കൺ പട്ടയും ഉരുണ്ട മഞ്ഞക്കണ്ണുകളും. അറ്റം താഴോട്ട് വളഞ്ഞ കൂർത്ത ചുണ്ടുകൾ. ചിറകിലും വാലിലും വീഥിയിൽ വെള്ള പട്ടയും കറുത്തപട്ടയും ഉണ്ട്. പറക്കുമ്പോൾ ഇത് വ്യക്തമായി കാണാം. കാട്ടിൽ നടക്കുമ്പോൾ ഇവരെ കാണാം. ഒരു കൊമ്പിൽ ഒറ്റയ്ക്ക് ഇരിക്കുന്നതോ ആകാശത്തു വട്ടമിട്ടു പറക്കുന്നതോ ഒക്കെ. കൂട്ടിൽ ഇണകളായും കണ്ടിട്ടുണ്ട്. ഒരിക്കൽ കൂട്ടിൽ ഇരിക്കുന്ന ഇണയ്ക്ക് വേണ്ടി കാലിൽ ഒരു പാമ്പിനെയും തൂക്കി പറന്നു വരുന്ന ആൺകിളിയെ കണ്ടു. പെൺകിളി കഴിക്കുന്നത് മാറിയിരുന്നു വീക്ഷിക്കുന്ന ആൺകിളിയിൽ നല്ല കരുതലുള്ള ഒരു ഇണയെ ആണ് എനിക്ക് കാണാൻ പറ്റിയത്.


ചൂട് കൂടുതലുള്ള ഏഷ്യൻ രാജ്യങ്ങളിലെ കാടുകളിലൊക്കെ ഇവരുണ്ട്. കാടുകൾ കൂടാതെ പുൽമേടുകളിലും ഇവരെ കാണാറുണ്ട്. പാമ്പിനെ കൂടാതെ ഓന്ത്, അരണ, ചെറിയ ഇഴജന്തുക്കൾ ഒക്കെയും ആഹാരം. കാത് തുളച്ചു കേറുന്ന പോലെ തീവ്രമായ ശബ്ദമാണ് ഇവരുടേത്. ഡിസംബർ മുതൽ മാർച്ച് വരെയാണ് കൂടുകെട്ടൽ കാലം. കൂടുതലും വലിയ മരങ്ങളുടെ തുഞ്ചത്താണ് ഇവരുടെ കൂട്. നല്ല വീതിയിലുള്ള കവരങ്ങൾക്കിടയിലുള്ള ഭാഗത്തു ചുള്ളിക്കമ്പുകൾ കൊണ്ടു കോർത്ത് വട്ടത്തിൽ ഒരു കൂടുണ്ടാക്കുന്നു. കൂട്ടിനകത്ത് ഇലയും ചത്തുപോയ മൃഗങ്ങളുടെ രോമങ്ങളും ഒക്കെ നിറച്ചു തറയൊരുക്കുന്നു. മിക്കവാറും ജലാശയത്തിനു അരികിലുള്ള മരത്തിൽ ആയിരിക്കും കൂട്. ഞാൻ കണ്ട ഒരു കൂട് അങ്ങനെയായിരുന്നു. കൂട്ടിൽ മിക്കവാറും ഒരു മുട്ടയേ കാണൂ. മങ്ങിയ വെള്ള നിറത്തിൽ ചുവപ്പു കലർന്ന തവിട്ടു നിറത്തിൽ. ഒരു പ്രാവശ്യം ഒരു കുട്ടിയെ നന്നായി വളർത്തുക എന്നതാണ് ഇവരുടെ പോളിസി. ഏതെങ്കിലും രീതിയിൽ മുട്ട നഷ്ടപ്പെട്ട് പോയാൽ ആറേഴു ആഴ്ചകൾക്കു ശേഷം വീണ്ടും മുട്ടയിട്ടു അടയിരിക്കുന്ന രീതിയാണ് ഇവരുടേത് 40 ദിവസത്തോളം എടുത്തു വിരിയുന്ന മുട്ട വിരിഞ്ഞു കുഞ്ഞാവുന്നു. ഏതാണ്ട് രണ്ടു മാസം കൂടി എടുത്തു പറക്കമുറ്റുന്നു. കുഞ്ഞിനും പാമ്പുകളെയൊക്കെ കൊണ്ട് കൊടുത്തു വളർത്തുന്നു. കുഞ്ഞുങ്ങൾ പറന്നു പോകുന്നത് വരെ മാതാപിതാക്കൾ കൂടു സംരക്ഷിക്കുന്നു. പ്രത്യക്ഷത്തിൽ ഇവർക്കു വംശനാശ ഭീഷണിയൊന്നുമില്ല.