bsf

റായ്‌പൂർ: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഛത്തീസ്ഗ‌ഡിൽ വ്യാപകമായി മാവോയിസ്‌റ്റ് ആക്രമണം. അന്തഗഡ് ഗ്രാമത്തിൽ തുടർച്ചയായ ഏഴു സ്‌ഫോടനങ്ങളാണ് മാവോയിസ്റ്റുകൾ നടത്തിയത്. ഇതിനു പുറമെ അനന്തഗഡിലും ബിജാപൂറിലും ആക്രമണമുണ്ടായിട്ടുണ്ട്.

തലസ്ഥാനനഗരമായ റായ്‌പൂരിൽ നിന്ന് 175 കി.മീ മാറി കൺകേർ ഗ്രാമത്തിലാണ് ആദ്യ ആക്രമണം ഉണ്ടായത്. പട്രോളിംഗ് നടത്തുകയായിരുന്ന ബി.എസ്.എഫ് ജവാന്മാർക്ക് നേരെ മാവോയിസ്‌റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുലക്ഷത്തിലധികം സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്. ജനങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാണ് മാവോയിസ്‌റ്റുകളുടെ ആഹ്വാനം.