abhimanyu-sister-maried

മഹാരാജാസ്‌കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരി വിവാഹിതയായി. വട്ടവടകോവിലൂരിലെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ആയിരുന്നു അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം. കോവിലൂർ സ്വദേശി മധുസൂദനനാണ് കൗസല്യയുടെ കഴുത്തിൽ താലി ചാർത്തിയത്.

വൈദ്യുത മന്ത്രി എം.എം മണി അടക്കമുള്ളവർ വിവാഹത്തിനെത്തി. അഭിമന്യു കൊല്ലപ്പെടുന്നതിന് മുമ്പ് നിശ്ചയിച്ചതാണ് കൗസല്യയുടെ വിവാഹം. സഹോദരൻ പരിജിത്താണ് വിവാഹ കാര്യങ്ങളെല്ലാംനോക്കിയത്. സി.പി.എമ്മാണ് വിവാഹ ചെലവുകളെല്ലാം വഹിക്കുന്നത്. പാർട്ടി നിർമ്മിച്ചു നൽകുന്ന വീട്ടിലേക്ക് ഉടൻ തന്നെ അഭിമന്യുവിന്റെ കുടുംബം താമസം മാറും.