കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ 1.19 കോടി രൂപയുടെ സ്വർണവുമായി വീട്ടമ്മ ഉൾപ്പടെ രണ്ട് പേർ പിടിയിലായി.
ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയ സുൽത്താൻ ബത്തേരി സ്വദേശിനി സുഹറ (59), കാസർകോട് ബന്താഡ് സ്വദേശി അഷറഫ് (49) എന്നിവരാണ് 3.74 കിലോ ഗ്രാം സ്വർണവുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) സംഘം നടത്തിയ പരിശോധനയിൽപിടിയിലായത്.
മിശ്രിത രൂപത്തിൽ വസ്ത്രത്തിൽ ഒളിപ്പിച്ച 86 ലക്ഷം രൂപയുടെ 2.709 കിലോഗ്രാം സ്വർണമാണ് സുഹറയിൽ നിന്നും കണ്ടെടുത്തത്. അഷറഫിൽ നിന്ന് അഞ്ച് സ്വർണക്കട്ടികളും മിശ്രിത രൂപത്തിലാക്കിയ സ്വർണവും കണ്ടെടുത്തു.