meenmutty-waterfalls-

കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് വയനാട് ജില്ലയിലെ മീൻമുട്ടി വെള്ളച്ചാട്ടം. കൽപറ്റയിൽ നിന്നും 29 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം സാഹസിക മലകയറ്റക്കാർക്ക് വളരെ പ്രിയങ്കരമാണ്.ഈ വെള്ളച്ചാട്ടത്തിൽ മൂന്നു തട്ടുകളിലായി 300 മീറ്റർ ഉയരത്തിൽ നിന്ന് ജലം തഴേക്ക് വീഴുന്നു. ഈ മൂന്നു തട്ടുകളിലേക്കും കയറാൻ പർവ്വതരോഹകർ വെവ്വേറെ പാതകൾ സ്വീകരിക്കണം. കൽപറ്റയിൽ നിന്ന് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി ഏറെ രസകരമാണ്. തേയിലത്തോട്ടങ്ങൾക്കും തേക്കു വനങ്ങൾക്കും ഇടയ്ക്കു കൂടി ആണ് കൽപറ്റയിൽ നിന്നുള്ള വഴി. നവംബർ മുതൽ മെയ് വരെയുള്ള മാസങ്ങളാണ് ഈ വെള്ളച്ചാട്ടം സന്ദർശിക്കുവാനായി ഏറ്റവും നല്ല സമയം.

നീലിമലയ്ക്കു തൊട്ടടുത്തായി കാണപ്പെടുന്ന മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്ക് വയനാടിനെ ഊട്ടിയുമായി ബന്ധിപ്പിക്കുന്ന പ്രധാന വഴിയിൽ നിന്ന് രണ്ടു കി.മീ ദൂരം മാത്രമേ ഉള്ളു. 300 മീറ്റർ ഉയരത്തിൽ നിന്നുള്ള ഈ വെള്ളച്ചാട്ടം മൂന്നു തട്ടുകളായാണ് തഴേക്കു പതിക്കുന്നത്. നീലിമലയുടെ ഭംഗി ആസ്വദിച്ചു പോകാൻ ഇഷ്ടപ്പെടുന്നവർക്ക് അങ്ങനെയും പോകാം. കൽപ്പറ്റയ്ക്കു മുൻപ് ചുണ്ടേൽ എന്ന സ്ഥലത്തെത്തുമ്പോൾ ഊട്ടിറോഡിലൂടെ വലത്തോട്ട് മേൽപ്പാടി വഴി വടുവഞ്ചാലിലെത്തുക. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാൽ നീലിമല വ്യൂപോയിന്റിലെത്താം. നീലിമല വ്യൂപോയിന്റിലേക്ക് കയറുമ്പോൾ ചുറ്റിലും വിശാലമായ കാപ്പിത്തോട്ടങ്ങളും ഇഞ്ചിയും മറ്റും കൃഷി ചെയ്യുന്ന കൃഷിയിടങ്ങളും കാണാം. വ്യത്യസ്തമായ പലതരം കുറ്റിച്ചെടികളും പക്ഷികളും സഞ്ചാരികൾക്ക് കൗതുകം പകരും. അരകിലോമീറ്റർ മുകളിലേക്ക് കയറിക്കഴിയുമ്പോൾ ട്രക്കിങ്ങിന്റെ ആദ്യഘട്ടം കഴിഞ്ഞു. പിന്നീട് അൽപം കൂടി ഇടുങ്ങിയ പാതയാണ്. അവിടെ നിന്നും മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കെത്താം.

എത്തിച്ചേരാൻ
കൽപറ്റ ഊട്ടി റോഡിൽ ബസ്സ് ഇറങ്ങി 2 കിലോമീറ്റർ നടന്നാൽ മീൻമുട്ടി വെള്ളച്ചാട്ടത്തിൽ എത്താം.