shashi-taroor

തിരുവനന്തപുരം: ആരും കേൾക്കാത്തതും കടിച്ചാൽ പൊട്ടാത്തതുമായ വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന ശശി തരൂർ എം.പി വായനക്കാർക്കും രാഷ്ട്രീയ രംഗത്തും അത്ഭുതങ്ങളേറെ നൽകിയിട്ടുണ്ട്. അടുത്തിടെ തരൂർ തന്റെ പുതിയ പുസ്‌തകത്തിന്റെ പ്രചാരണാർത്ഥം നടത്തിയ പദപ്രയോഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ തികച്ചും ലളിതമായ ഒരു വാക്കിന്റെ സ്‌പെല്ലിംഗ് തെറ്റിച്ച ശശി തരൂരിനെതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവാഹമാണ്.

My address to the UAE alumni of MES College of Engineering on Innivation in India pic.twitter.com/V92HqYtwlk

— Shashi Tharoor (@ShashiTharoor) November 10, 2018


യു.എ.ഇയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുമ്പോഴാണ് തരൂരിനെ 'അക്ഷരപിശാച്' പിടികൂടിയത്. എം.ഇ.എസ് കോളേജ് ഒഫ് എൻജിനീയറിംഗ് പൂർവ വിദ്യാർത്ഥികളുടെ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചതിന്റെ വിശേഷങ്ങൾ പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം. ഇതിനിടയിൽ 'innovation' എന്ന വാക്കിന് പകരം 'innivation' എന്നാണ് തരൂർ എഴുതിയത്.

INNOVATION.

Please avoid typographical errors. People might start believing “Innivation” to be the correct spelling.

Courtesy: @zayn_zohnty#BeCautiousWithYourTweets#TheLinguistIsHere

— The Linguist (@TheLinguist5) November 10, 2018


ഫോക്‌സിനോ‌ക്‌സിനിഹിലിഫിലിഫിക്കേഷൻ എന്നൊക്കെ പറഞ്ഞ് ട്വിറ്ററിനെ വിറപ്പിച്ച തരൂരിന് പറ്റിയ പിശക് സോഷ്യൽ മീഡിയ ഏറ്റെടുക്കാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല. ഇനി 'innivation' എന്നൊരു പദം ഇംഗ്ലീഷ് ഭാഷയിൽ ഉണ്ടോ എന്ന് പോലും ചിലർ അന്വേഷിച്ചു. ഇങ്ങനെയൊരു വാക്ക് ഇന്റർനെറ്റിൽ കണ്ടെത്താൻ കഴിയാത്തതോടെ പിന്നെ പരിഹാസവും കളിയാക്കലുമായി നിരവധി ട്രോളുകളാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്.

Exasperating farrago of distortions & misrepresentations being broadcast by an unprincipled showman masquerading as a #KEYBOARD in @ShashiTharoor 's twitter. 😁

— abrakca 🇫🇷 (@abrakca) November 10, 2018