ചേരുവകൾ
പൈനാപ്പിൾ ജ്യൂസ് - രണ്ടു കപ്പ്
ഇഞ്ചി സിറപ്പ് - ഒരു ടേബിൾ സ്പൂൺ
വാനില ഐസ് ക്രീം - ഒരു കപ്പ്
പഞ്ചസാര - കാൽകപ്പ്
പൈനാപ്പിൾ സർബത്ത് - രണ്ട് ടേബിൾ സ്പൂൺ
തയ്യാറാക്കുന്നവിധം
ഒരു ബൗളിൽ പൈനാപ്പിൾ ജൂസും, ഇഞ്ചി സിറപ്പും പഞ്ചസാരയും കൂടി യോജിപ്പിച്ച് മിക്സിയിൽ ഒന്നടിച്ചെടുക്കുക. ഗ്ലാസിൽ ഒഴിച്ച് മുകളിൽ ഐസ്‌ക്രീമും സർബത്തും ഒഴിക്കുക.