jubilee-navaprabha

തിരുവനന്തപുരം:കേരള സർവകലാശാല സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടർ സ്ഥാനം മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോ.ജൂബിലി നവപ്രഭ രാജിവച്ചു.തന്നെയും ഭർത്താവ് ജി.സുധാകരനെയും അപമാനിക്കാൻ സർവകലാശാലയ്ക്ക് അകത്തും പുറത്തും ഒരു ചെറുസംഘം നടത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ജൂബിലി നവപ്രഭ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജിക്കത്ത് വൈസ് ചാൻസിലർക്കും രജിസ്ട്രാർക്കും മെയിൽ ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്ക

തന്നെ കരുവാക്കി ഭർത്താവിനെ ആക്രമിക്കാൻ ആരെയും അനുവദിക്കില്ല. ആത്മാഭിമാനം നഷ്ടപ്പെടുത്തി മുന്നോട്ടുപോകാനും താത്പര്യമില്ല. ഗൂഢലക്ഷ്യം വച്ചുള്ള ആരോപണങ്ങൾ താൻ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നു. തന്റെ തസ്തിക ഉയർന്ന ശമ്പളത്തോടെ സ്ഥിരപ്പെടുത്താൻ പോകുന്നതായാണ് പ്രചരിപ്പിക്കുന്നത്. താൻ മനസാ വാചാ അറിയാത്തകാര്യമാണ് ഇത്. സർവകലാശാല അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ടോ എന്നറിയില്ല. എടുത്തെങ്കിൽ തന്നെ അത് തെറ്റാണ്. ഒരു വർഷത്തേക്കാണ് തന്റെ നിയമനം.കാലാവധി കഴിയാതെ മറ്റൊരു തീരുമാനമെടുക്കാൻ ആവില്ല.

സർവകലാശാലയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സുതാര്യമാണെന്ന വിശ്വാസത്തിലാണ് ഡോംടെക്ക് (ഡയറക്ടറേറ്റ് ഒഫ് മാനേജ്മെന്റ് , ടെക്നോളജി ആൻഡ് ടീച്ചർ എഡ്യുക്കേഷൻ) ഡയറക്ടർ സ്ഥാനത്തേക്ക് അപേക്ഷിച്ചത്. അഭിമുഖത്തിൽ 20 ൽ 15 മാർക്കാണ് തനിക്ക് കിട്ടിയത്. മറ്റു മൂന്ന് പേർക്കുകൂടി ഇതേ മാർക്ക് ലഭിച്ചു. എന്നാൽ അക്കാഡമിക് കാര്യങ്ങളിലെ വെയിറ്റേജ് പരിഗണിച്ചാണ് തന്നെ നിയമിച്ചത്. സർവീസിൽ നിന്ന് വിരമിച്ചവരെ മാത്രമെ പരിഗണിക്കാവൂ എന്നും വ്യവസ്ഥയുണ്ടെന്നും അവർ പറഞ്ഞു.