ബംഗളൂരു :നിക്ഷേപതട്ടിപ്പ് കേസിൽ 20കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ കർണാടകയിലെ മുൻ ബി.ജെ.പി മന്ത്രിയും ഖനി രാജാവുമായ ഗാലി ജനാർദനറെഡ്ഡിയെ (49) കേന്ദ്ര ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശനിയാഴ്‌ച വൈകിട്ട് ക്രൈബ്രാഞ്ച് ഓഫീസിൽ ഹാജരായ റെഡ്ഡിയെ12 മണിക്കൂർ ചോദ്യം ചെയ്‌ത ശേഷം ഇന്നലെ രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സഹായിയായ കെ. മെഹ്ഫൂസ് അലിഖാനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിക്ഷേപകരുടെ 600 കോടി രൂപ തട്ടിയെന്ന കേസിൽ നിന്ന് ആംബിഡന്റ് മാർക്കറ്റിംഗ് എന്ന സ്ഥാപനത്തെ രക്ഷപ്പെടുത്താൻ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ജനാർദ്ദന റെഡ്ഡി 20കോടി രൂപ കമ്പനിയുടമ സയ്യിദ്ദ് അഹമ്മദ് ഫരീദിനോട് ആവശ്യപ്പെട്ടെന്നും പണമായി രണ്ടുകോടിയും 18 കോടി രൂപ രണ്ട് ജുവലറികൾ വഴി 57 കിലോ സ്വർണമായും നൽകിയെന്നുമാണ് മൊഴി.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് അഡിഷണൽ കമ്മിഷണർ അലോക് കുമാർ പറഞ്ഞു.എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥന് ഒരു കോടി നൽകിയതിനും തെളിവ് ലഭിച്ചിട്ടുണ്ട്.
നിക്ഷേപത്തട്ടിപ്പ് കേസിൽ സയിദ് അഹമ്മദ് ഫരീദിനെ ചോദ്യംചെയ്തപ്പോഴാണ് ജനാർദനറെഡ്ഡിയുടെ പങ്ക് വ്യക്തമായത്.
മൂന്നുദിവസമായി ഒളിവിലായിരുന്ന റെഡ്ഡിയെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബുധനാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാൻ റെഡ്ഡിക്കു നോട്ടിസും നൽകിയിരുന്നു. വെള്ളിയാഴ്ച റെഡ്ഡി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു.ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.
ബെല്ലാരി രാജ