injured-monkey

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ച ഒരു ചിത്രം ഏറെ ഹൃദയഭേദകമായിരുന്നു. മുഖത്ത് മാരകമായി മുറിവേറ്റ് രക്തം വാർന്ന അവസ്ഥയിൽ ഒരു പെൺകുരങ്ങ് തന്റെ കുഞ്ഞിനെ മാറോട് ചേർത്ത് നിറുത്തിയിരിക്കുന്നതായിരുന്നു ആ ചിത്രം. അൽപം മനസാക്ഷിയുള്ള ആരുടെയും നെഞ്ചുലയ്‌ക്കുന്ന സംഭവം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഭക്ഷണത്തിനോ മറ്റ് കൈ നീട്ടിയപ്പോൾ ആരെങ്കിലും മുറിവേൽപ്പിച്ചതാകാം എന്നാണ് കരുതുന്നത്. എന്നാൽ ഇതിനെ രൂക്ഷപ്രതികരണവുമായി എത്തിയ യുവാവിന്റെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'കഴിവ് ,മിടുക്ക് ,ചങ്കുറ്റം കാട്ടേണ്ടത് മിണ്ട പ്രാണിയോടല്ല .
അതിഥിയായി നിന്റെയൊക്കെ സ്വീകരണമുറിയിൽ കയറി വന്നതല്ല .നീയൊക്കെ ഇവർ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് സമാധാനത്തോടെ ജീവിക്കുന്നയിടത്ത് നിയമം ലംഘിച്ച് കള്ള് കുടിക്കാൻ പോകുന്നത് ഭയം കൊണ്ടല്ലേ ? .അവിടെ നീയൊക്കെ തിന്നുന്ന Snacks തേടി എത്തുന്നത് വിശപ്പ് കൊണ്ട് തേടി വരുന്നത് ? .അതിന് ഈ ക്രൂരതയാണോ വേണ്ടത്...ചെറ്റകളെ ....കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന പഴമൊഴി ഉണ്ട് .അനുഭവിക്കും ഈ മിണ്ടപ്രാണിയുടെ വേദനയുടെ വിങ്ങൽ ,ശാപം .


NB .നിന്റെയൊക്കെ അമ്മ ഈ കരുത്ത് തന്നത് സമൂഹം നശിപ്പിക്കാനല്ല .വിദ്യ സമ്പന്നൻ എന്ന certificate മാത്രം പോരാ ? മൂന്ന് അക്ഷരമുള്ള 'ഹൃദയം ' ഉള്ളവർക്ക് വേദന ,നൊമ്പരം അറിയാൻ സാധിക്കണം.