തേനും വെളുത്തുള്ളിയും ചേർന്ന മിശ്രിതം നിരവധി ആരോഗ്യ ഗുണങ്ങൾ സമ്മാനിക്കുന്നുണ്ട്. ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ടിതിന്. പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചുമ, അലർജി തുടങ്ങിയവ ശമിപ്പിക്കുകയും ചെയ്യും. ഹൃദയാരോഗ്യം സംരക്ഷിക്കാൻ മികച്ച പരിഹാരമാണ് വെളുത്തുള്ളിയും തേനും. ഇത് രക്തധമനികളിലെ തടസം നീക്കും. രക്തപ്രവാഹം വർദ്ധിപ്പിച്ച് രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കരുത്ത് കൂട്ടും. മാരക രോഗങ്ങൾക്ക് കാരണമായ ടോക്സിനുകളെ പുറന്തള്ളാൻ സഹായിക്കും. അമിതവണ്ണം അകറ്റാനും വെളുത്തുള്ളിയും തേനും ചേർന്ന മിശ്രിതം ഉത്തമമാണ്.
ഇത് അമിതമായുള്ള കൊഴുപ്പിനെ എരിച്ച് കളയും. ദഹനം മെച്ചപ്പെടുത്തും. കൊളസ്‌ട്രോൾ കുറയ്‌ക്കും. മാനസികസമ്മർദ്ദവും പിരിമുറുക്കവും കുറയ്‌ക്കാനും മിശ്രിതത്തിന് കഴിവുണ്ട്. ശരീരത്തിന് ഊർജം നൽകും, രക്തപ്രവാഹം വർദ്ധിപ്പിക്കും. ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചിൽ പ്രശ്നങ്ങൾക്കുമുളള നല്ലൊരു പരിഹാരമാണ് തേൻ വെളുത്തുള്ളി മിശ്രിതം. ഇത് അണുബാധകൾ തടഞ്ഞ് ചർമത്തിന് ആരോഗ്യവും സൗന്ദര്യവും നൽകും.