പാരീസ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ ഒരു യുവതി അർദ്ധനഗ്നയായി പ്രതിഷേധം പ്രകടിപ്പിച്ചു. ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പെട്ടെന്ന് മേൽവസ്ത്രം ധരിക്കാത്ത യുവതി മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. യുവതിയുടെ നെഞ്ചിൽ 'വ്യാജ സമാധാന സ്ഥാപകൻ' എന്ന് എഴുതിയിരുന്നു. വാഹനവ്യൂഹത്തിന് ഏതാനും മീറ്ററുകൾ അകലെവെച്ച് പൊലീസ് യുവതിയെ തടഞ്ഞു.
'ഫീമെൻ' എന്ന സ്ത്രീവാദ സംഘടനയിൽ അംഗമാണ് യുവതി. ലിംഗവിവേചനം, വംശീയത തുടങ്ങിയ സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സമാനമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാറുള്ള സംഘടനയാണ് ഫീമെൻ. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.