കാലിഫോർണിയ: ടച്ച് സ‌്ക‌്രീൻ തകരാർ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഐഫോൺ എക്‌സിനും ഡാറ്റാ നഷ്‌ടമുണ്ടാകുന്ന മാക്‌ബുക്ക് പ്രോസ് ലാപ്‌ടോപ്പിനും സൗജന്യ സർവീസ് നൽകാമെന്ന് ആപ്പിളിന്റെ വാഗ്‌ദാനം. കഴിഞ്ഞ നവംബറിൽ വിപണിയിലെത്തിയ ഐഫോൺ എക്‌സിന്റെ ഡിസ്‌പ്ളേ സംബന്ധിച്ച് ലോകവ്യാപകമായി ആപ്പിളിന് പരാതികൾ ലഭിച്ചിരുന്നു.
കഴിഞ്ഞ സെപ്‌തംബറിൽ ഐഫോൺ എക്‌സ്.എസ്., എക്‌സ്.ആർ പതിപ്പുകൾ അവതരിപ്പിച്ചതിന് പിന്നാലെ ഐഫോൺ എക്‌സിന്റെ ഉത്‌പാദനം ആപ്പിൾ അവസാനിപ്പിച്ചിരുന്നു. ആപ്പിൾ എക്‌സിന്റെ സ്‌ക്രീൻ സൗജന്യമായി മാറ്റിത്തരാമെന്നാണ് ആപ്പിളിന്റെ വാഗ്‌ദാനം. 2017 ജൂണിനും ഈവർഷം ജൂണിലും ഇടയിൽ വിറ്റഴിഞ്ഞ മാക്‌ബുക്ക് പ്രോസിന്റെ തകരാർ സൗജന്യമായി സർവീസും ചെയ്‌തു നൽകും.