ചെന്നൈ: ഇന്ത്യയും വിൻഡീസും തമ്മിലുള്ള ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ വിൻഡീസിന് മികച്ച സ്കോർ. നിക്കോളാസ് പൂറാന്റെയും-53(25) ഡാരൻ ബ്രാവോയുടെയും-43(37) മികച്ച പ്രകടനത്തിൽ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിൻഡീസ് 181 റൺസെടുത്തത്. ഇന്ത്യക്കായി യുവ്സേന്ദ്ര ചഹാൽ രണ്ട് വിക്കറ്റെടുത്തു.
ടോസ് ജയിച്ച വിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് കളിയുടെ പരമ്പരയിൽ ആദ്യ രണ്ടെണ്ണം ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു.