കോഴിക്കോട്: ഡി.വൈ.എഫ്.എെ 14ാം സംസ്ഥാന സമ്മേളനത്തിന് കൊടിയേറി. സ്വാഗത സംഘം ചെയർമാനും സി.പി.എം ജില്ലാ സെക്രട്ടറിയുമായ പി. മോഹനൻ പതാക ഉയർത്തി. ഒഞ്ചിയം രക്തസാക്ഷികളുടെ ശവകുടീരത്തിൽ നിന്ന് എസ്.കെ സന്തോഷിന്റെ നേതൃത്വത്തിൽ കൊടിമര ജാഥയും നാദാപുരം ഷിബിൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് വി.പി റജീനയുടെ നേതൃത്വത്തിൽ ദീപശിഖാ ജാഥയും കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പി.ബിജുവിന്റെ നേതൃത്വത്തിൽ പതാക ജാഥയും സമ്മേളന വേദിയിലെത്തി.
ദീപശിഖ ഡെപ്യൂട്ടി മേയർ മീരാ ദർശകും, പതാക പി. ബിജുവിൽ നിന്ന് ടി.പി. ദാസനും ഏറ്റുവാങ്ങി.
സമ്മേളനത്തിൻറെ ഉദ്ഘാടനവുംഇന്ന് നടക്കും. 14 ന് പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.