valsan-thillankeri
മുതലക്കുളത്ത് നടന്ന ശബരിമല വിശ്വാസ സംരക്ഷണ സംഗമത്തിൽ ശബരിമല കർമ്മസമിതി സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തുന്നു

കോഴിക്കോട്: ശബരിമലയിൽ ദർശനത്തിനെത്തിയ അയ്യപ്പഭക്തരെ പ്രകോപിപ്പിച്ച് കലാപകാരികളാക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് ശബരിമല കർമ്മ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ തില്ലങ്കേരി പറഞ്ഞു. മുതലക്കുളത്ത് ശബരിമല ആചാര സംരക്ഷണ സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പമ്പയിൽ ഒരു സൗകര്യവും ഒരുക്കാത്ത സർക്കാർ സന്നിധാനത്തെത്തിയ അയ്യപ്പഭക്തർക്ക് വെള്ളവും ഭക്ഷണവും വിരി വയ്ക്കാനുള്ള അവകാശം നിഷേധിച്ചു. എന്നാൽ അയ്യപ്പഭക്തർ പിണറായി സർക്കാർ ഒരുക്കിയ കെണിയിൽ വീണില്ല. മറ്റേതെങ്കിലും മതവിഭാഗത്തിന്റെ ആരാധനാലയത്തിൽ പോകുന്നതിന് മുമ്പ് പൊലീസ് സ്റ്റേഷനിൽ നിന്ന് പാസ് എടുക്കണമെന്ന് സർക്കാർ പറയുമോ?. ശബരിമലയിൽ അയ്യപ്പന് ഭക്തർ നൽകുന്ന കാണിക്ക പണം എടുത്താണ് ദേവസ്വം ബോർഡ് യുവതീപ്രവേശനത്തെ സ്വാഗതം ചെയ്ത് സുപ്രീംകോടതിയിൽ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.