ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ പുരിയൊരു ന്യൂനമർദ്ദം കൂടി ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 14ന് അർദ്ധരാത്രിയിൽ തമിഴ്‌നാട്ടിലെ വടക്കൻ തീരപ്രദേശമായ കാര
യ്ക്കലിനും കുഡലൂരിനും ഇടയ്ക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ശ്രീലങ്കയാണ് 'ഗജ' ഈ ന്യൂനമർദ്ദത്തിന് പേരിട്ടിരിക്കുന്നത് .
കനത്ത മഴയ്ക്കൊപ്പം ഗജ നൂറുകിലോ മീറ്റർ വേഗതയിൽ വീശുമെന്നാണ് കാലാസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തിങ്കളാഴ്ചയോടെ ശക്തമാകുന്ന ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിന്റെയും തെക്കൻ ആന്ധ്രയുടെയും ഇടയ്ക്കുള്ള തീരപ്രദേശം വഴി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കടക്കും. പിന്നീട് തമിഴ്നാട് കുഡല്ലൂർ ഭാഗത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ശക്തി കുറയുകയും ആന്ധ്രയിലെ വിശാഖപട്ടണത്തെത്തുമ്പോൾ തീരെയില്ലാവാവുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മത്സ്യതൊഴിലാളികള്‍ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ ഭാഗത്ത് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒക്ടോബർ 11ന് ആന്ധ്ര, ഒഡീഷ തീരത്ത് വീശിയടിച്ച ' തിത്‌ലി ' ചുഴലിക്കാറ്റിൽ 70 പേർ മരിച്ചിരുന്നു.