തിരുപ്പതി: വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു. തിരുപ്പതി ഏർപ്പേടുമണ്ഡൽ സ്വദേശികളായ ശ്രീനിവാസുലു റെഡ്ഡി, ഭാര്യ ഭുജ്ജമ്മ, മക്കളായ നിധിൻ, ഭവ്യ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
വാട്ടർഹീറ്ററിലെ ഗ്യാസ് സിലിണ്ടറിൽ ചോർച്ചയുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന നാലുപേരും ഉറങ്ങുകയായിരുന്നു.
ഉഗ്രസ്‌ഫോടനശബ്ദം കേട്ട് സമീപവാസികളും നാട്ടുകാരും ഓടിയെത്തിയെങ്കിലും നിമിഷനേരം കൊണ്ട് തീ പടർന്നുപിടിച്ചു. പിന്നീട് അഗ്നിശമനസേനയും പൊലീസും ചേർന്നാണ് തീയണച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.